Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് ഉല്ലാസയാത്രയൊരുക്കി എലിക്കുളം പഞ്ചായത്ത്

text_fields
bookmark_border
കൂരാലി: ശാരീരിക അവശതകൾ മൂലം വീടുകളിൽ ഒതുങ്ങിപ്പോയ ഭിന്നശേഷിക്കാർക്ക് സ്‌നേഹയാത്രയൊരുക്കി എലിക്കുളം പഞ്ചായത്ത്. യാത്ര ശനിയാഴ്ച രാവിലെ എട്ടിന് പുറപ്പെടും. പഞ്ചായത്താണ് ഇവരുടെ യാത്രച്ചെലവ് വഹിക്കുന്നത്. ശാരീരികവൈകല്യങ്ങളെ തോൽപിച്ച്​, കിടന്നുകൊണ്ട് കമ്പ്യൂട്ടറിൽ ജോലി ചെയ്ത് ജനസേവ കേന്ദ്രം നടത്തുന്ന, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല ഭരണകൂടം ബ്രാൻഡ് അംബാസഡറായി നിയോഗിച്ച സുനീഷ് ജോസഫ് ഫ്ലാഗ്​ ഓഫ് ചെയ്യും. 56 ഭിന്നശേഷിക്കാരും അവർക്ക് സഹായികളായി വേണ്ട കുടുംബാംഗങ്ങളും പഞ്ചായത്ത്​ അംഗങ്ങളും യാത്രയിലുണ്ടാകും. രണ്ടുബസിൽ പുറപ്പെടുന്ന സംഘത്തിന് കുമരകം കായൽയാത്രക്കായി മൂന്ന് ബോട്ട് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story