Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏറ്റുമാനൂര്‍ ക്ഷേത്രം:...

ഏറ്റുമാനൂര്‍ ക്ഷേത്രം: വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിശദ അന്വേഷണം നടത്തും -ദേവസ്വം പ്രസിഡന്‍റ്

text_fields
bookmark_border
ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് ദേവസ്വം വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൻമേല്‍ വിശദ അന്വേഷണം നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപന്‍. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് പറയാനാവില്ലെന്നും അതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡ് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മാലയിലെ മുത്തുകള്‍ കാണാതായ സംഭവത്തില്‍ മേല്‍ശാന്തിയെ നേരത്തേ തന്നെ സസ്​പെന്‍ഡ് ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരെ ഏറ്റുമാനൂര്‍ പൊലീസ് സ്​റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന അഗ്​നിബാധ ഉള്‍പ്പെടെ പ്രശ്നങ്ങളില്‍ ഉപദേശക സമിതി അംഗങ്ങള്‍ അടക്കം ഉത്തരവാദികളായവരുടെ പേരില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു. ക്ഷേത്ര ഉപദേശക സമിതി പ്രവര്‍ത്തിക്കുന്നത് ദേവസ്വം ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ്. രണ്ടുവര്‍ഷമാണ് സമിതിയുടെ കാലാവധി എങ്കിലും ഹൈകോടതിയില്‍നിന്ന്​ വാങ്ങുന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ 11 വര്‍ഷമായി തുടരുകയാണ്. പക്ഷേ, ക്ഷേത്രത്തിനുവേണ്ടി കാര്യമായി ഒന്നും തന്നെ ഇവര്‍ ചെയ്തിട്ടില്ല. സമിതി പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യപരാതികള്‍ കോടതിയുടെ പരിഗണനയിലാണ്. ഈ ഉപദേശക സമിതി തുടരുന്നതില്‍ ബോര്‍ഡിന് താല്‍പര്യമില്ലെന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story