Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:47 AM IST Updated On
date_range 24 March 2022 5:47 AM ISTതടവുകാരെ വിട്ടയക്കൽ: കൂടുതൽ പരിശോധന നടത്തും; തീരുമാനം നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: ജയിൽ തടവുകാരെ കൂട്ടത്തോടെ വിട്ടയക്കാനുള്ള ശിപാർശയിൽ തീരുമാനം കൂടുതൽ പരിശോധനക്കുശേഷം പരിഗണിക്കാൻ മന്ത്രിസഭയോഗം മാറ്റി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വർഷം കാലാവധി തികച്ചവരെയാണ് വിട്ടയക്കാൻ നിർദേശം. സർക്കാർ നിയോഗിച്ച സമിതി ശിപാർശ ചെയ്ത 67 തടവുകാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അടുത്ത മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ്സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. പട്ടികയിൽ ഉൾപ്പെട്ടവരിൽ കൊടും കുറ്റവാളികളാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം ഓരോരുത്തരുടെയും വിശദാംശങ്ങൾ തയാറാക്കി നൽകാനാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. ആക്ഷേപത്തിനിട വരുത്താതിരിക്കാനാണിത്. ഓരോരുത്തരുടെയും കേസ് വിവരങ്ങൾ സഹിതം വിശദീകരിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തടവുകാരെ വിട്ടയക്കുക. 14 വർഷം കാലാവധി പൂർത്തിയാക്കിയ ജീവപര്യന്തം തടവുകാരിൽ ജയിൽ ഉപദേശക സമിതി വിട്ടയക്കാൻ ഇതുവരെ ശിപാർശ ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങൾ തയാറാക്കാനും വിടുതൽ ആവശ്യമായവരുടെ പട്ടിക തയാറാക്കാനുമാണ് സർക്കാർ സമിതിയെ നിയോഗിച്ചിരുന്നത്. ഈ സമിതിയാണ് 67 പേരെ വിട്ടയക്കാൻ നിർദേശിച്ചത്. ഇതടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പാണ് മന്ത്രിസഭയുടെ പരിഗണനക്ക് വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story