Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കത്ത്​ ടേക്ക് എ...

വൈക്കത്ത്​ ടേക്ക് എ ബ്രേക്: ശിലാസ്ഥാപനം

text_fields
bookmark_border
വൈക്കം: വൈക്കം നഗരസഭയിൽ 'ടേക്ക് എ ബ്രേക്' പദ്ധതിയിൽപെടുത്തി നിർമിക്കുന്ന അഞ്ച്​ വഴിയോര വിശ്രമകേന്ദ്രങ്ങളുടെയും പൊതുശൗചാലയങ്ങളുടെയും ശിലാസ്ഥാപനം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ ചെയർപേഴ്‌സൻ രേണുക രതീഷ് നിർവഹിച്ചു. കോവിലകത്തുംകടവ് മത്സ്യമാർക്കറ്റ്, വൈക്കം ബോട്ട് ജെട്ടി, കച്ചേരിക്കവല ഷോപ്പിങ്​ കോംപ്ലക്‌സിന് സമീപം, ദളവാക്കുളം ബസ് സ്റ്റാൻഡ്​, കിഴക്കേനട ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം എന്നിവിടങ്ങളാണ് ടോയ്‌ലറ്റ് ബ്ലോക്കുകൾ നിർമിക്കുന്നത്. 70 ലക്ഷം രൂപ ചെലവഴിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകസൗകര്യങ്ങളും അമ്മമാർക്ക് മുലയൂട്ടാനും വിശ്രമിക്കാനും ഭിന്നശേഷിക്കാർക്കും പ്രത്യേകം സൗകര്യങ്ങളും ഉൾപ്പെടുത്തും. ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ലേഖ ശ്രീകുമാർ, പ്രീത രാജേഷ്, കെ.പി. സതീശൻ, ആർ. സന്തോഷ്, അശോകൻ വെള്ളവേലി, എൻ. അയ്യപ്പൻ, എസ്. ഇന്ദിരാദേവി, എസ്. ഹരിദാസൻ നായർ, എം.കെ. മഹേഷ്, സിന്ധു സജീവൻ, രാധിക ശ്യാം, ബിജിമോൾ, ബി. രാജശേഖരൻ, രാജശ്രീ വേണുഗോപാൽ, എബ്രഹാം പഴയകടവൻ, ബിന്ദു ഷാജി, പി.എസ്. രാഹുൽ, മുനിസിപ്പൽ എൻജിനീയർ ബി. ജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ വി.പി. അജിത്ത് എന്നിവർ പങ്കെടുത്തു. -- ചിത്രം: KTL Renuka വഴിയോര വിശ്രമകേന്ദ്രങ്ങളുടെയും പൊതുശൗചാലയങ്ങളുടെയും ശിലാസ്ഥാപനം കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ വൈക്കം നഗരസഭ ചെയർപേഴ്‌സൻ രേണുക രതീഷ് നിർവഹിക്കുന്നു -- നാനാടത്ത് കക്കൂസ് മാലിന്യം തള്ളുന്നു വൈക്കം: വൈക്കം-പൂത്തോട്ട റോഡിൽ നാനാടം പ്രദേശത്ത് വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സമീപം പതിവായി കക്കൂസ് മാലിന്യം തള്ളുന്നു. ഇഞ്ചക്കൽ ഷാപ്പിന്​ തെക്കുവശത്തെ കുളത്തിലും പരിസരപ്രദേശങ്ങളിലുമാണ് മാലിന്യം തള്ളുന്നത്. ദുർഗന്ധംമൂലം ജനം ബുദ്ധിമുട്ടിലാണ്​. -- ചെട്ടിമംഗലത്ത് കുടിവെള്ളക്ഷാമം രൂക്ഷം വൈക്കം: ഉദയനാപുരം ചെട്ടിമംഗലത്ത് കുടിവെള്ളക്ഷാമം രൂക്ഷമായി. കടുത്ത വേനലിൽ പുഴകളിലും തോടുകളിലും ഓരുവെള്ളം കയറിയതോടെ കിണറുകളിലെ വെള്ളവും ഉപയോഗ ശൂന്യമായി. ശുദ്ധജലം ലഭിക്കാൻ മറ്റുവഴികളില്ലാത്ത പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പുവെള്ളം മാത്രമാണ് ഏക ആശ്രയം. കുടിവെള്ളം ലഭ്യമാക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ഡി. അഭിലാഷ് അധ്യക്ഷത വഹിച്ചു. എം.ജി. രഞ്ജിത്ത്, കെ.എം. മുരളീധരൻ, വി.ടി. അജയഘോഷ്, കെ.കെ. സാബു, സുലോചന പ്രഭാകരൻ, കെ.എം. ബാബു, ടി.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story