Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:43 AM IST Updated On
date_range 24 March 2022 5:43 AM ISTജലദിനാചരണം; സെമിനാർ
text_fieldsbookmark_border
ചങ്ങനാശ്ശേരി: ലോക ജലദിനത്തോട് അനുബന്ധിച്ച് നെഹ്റു മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി ഹാളില്‍ 'ജലം ജീവനാണ്' വിഷയത്തില്‍ സെമിനാര്‍ നടത്തി. പ്രസിഡന്‍റ് വി.പി. മോഹനന്‍ അധ്യക്ഷതവഹിച്ചു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് എസ്.എ. രാജീവ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജി മാത്യു, ആര്‍. സലിംകുമാര്‍, തോമസ് കെ. മാറാട്ടുകളം, കെ.സി. ആന്‍റണി, കെ.സി. ജയദ്രഥന്‍, ഗോപീകൃഷ്ണന്‍, എ.എം. ഷരീഫ്, പ്രശോഭ് കൃഷ്ണന്‍, പി.പി. പാപ്പൂട്ടി, ഏലിക്കുട്ടി ജോസഫ് എന്നിവര്‍ സംസാരിച്ചു. ----- തൊഴില്‍രഹിത വേതനം ചങ്ങനാശ്ശേരി: മാടപ്പള്ളി പഞ്ചായത്തില്‍നിന്ന് തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 24,25 തീയതികളിലായി വരുമാന സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിന്‍റെ പകര്‍പ്പ് എന്നിവ പഞ്ചായത്ത് ഓഫിസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. -- പെന്‍ഷനേഴ്സ് യൂനിയന്‍ വാര്‍ഷികം ചങ്ങനാശ്ശേരി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ നോര്‍ത്ത് യൂനിറ്റ് വാര്‍ഷികം നടത്തി. സംസ്ഥാന കൗണ്‍സിൽ അംഗം പി.കെ. ബാലകൃഷ്ണകുറുപ്പ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് വി.ടി. ദേവസ്യ അധ്യക്ഷതവഹിച്ചു. അഞ്ച് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തനരംഗത്തു സജീവമായ മറ്റപ്പള്ളി ശിവശങ്കരപിള്ളയെ പൊന്നാടയണിയിച്ച് ആദരിച്ചു. 75 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാരെ ടൗണ്‍ പ്രസിഡന്‍റ് മറ്റപ്പള്ളി ശിവശങ്കരപിള്ള പൊന്നാടയണിയിച്ചു. പി.എസ് ബാബു, പി.കെ രാമചന്ദ്രന്‍ നായര്‍, കെ. രാധാകൃഷ്ണന്‍ നായര്‍, പി.എന്‍ വിജയകുമാര്‍, എല്‍. ശാരദ ദേവി, സിബി തോമസ്, എസ്. ആനന്ദക്കുട്ടന്‍, കെ.ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.എന്‍. വിജയകുമാര്‍ (പ്രസി), എന്‍. ശാരദാദേവി, പി.എസ് ബാബു, സിബി തോമസ് (വൈസ് പ്രസി), പി. രാമചന്ദ്രന്‍ നായര്‍ (സെക്ര), പി.കെ. ഹരിദാസ്, തുളസീദരന്‍ നായര്‍.കെ, എസ്.ഗീത (ജോ. സെക്ര), കെ.രാധാകൃഷ്ണന്‍(ട്രഷ). ഓമന ജോര്‍ജ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നടത്തി. ------ ഏകദിന ശിൽപശാല ചങ്ങനാശ്ശേരി: പ്രാദേശിക കലാരൂപങ്ങളും സവിശേഷതകളും അടുത്തറിയുകയും കുട്ടികളിലെ സഹജമായ താളബോധവും കലാവാസനയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ സര്‍ഗകൈരളി ഏകദിന ശിൽപശാല ചങ്ങനാശ്ശേരി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ടി. രഞ്ജിത് അധ്യക്ഷതവഹിച്ചു. ജി.എച്ച്.എസ്.എസ് തോട്ടക്കാട് പ്രിന്‍സിപ്പല്‍ എ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മാടപ്പള്ളി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഫിലോമിന മാത്യു, വാര്‍ഡ് അംഗം വി.വി. വിനയകുമാര്‍, ബി.ആര്‍.സി പ്രോജക്ട് കോഓഡിനേറ്റര്‍ ജി. രാജേഷ് ബാബു, ട്രെയിനര്‍ പ്രീത ടി.കുറുപ്പ് എന്നിവര്‍ സംസാരിച്ചു. ----- അയണ്‍മാന്‍ ജേതാക്കള്‍ക്ക് സ്വീകരണം ചങ്ങനാശ്ശേരി: ദുബൈയില്‍ നടന്ന അന്താരാഷ്ട്ര ട്രയാത്തലോണില്‍ രണ്ടുകിലോമീറ്റര്‍ നീന്തി 46 കിലോമീറ്റര്‍ ഓടി 50 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി അയണ്‍മാന്‍ പദവി നേടിയ ജേതാക്കള്‍ ബിനീഷ് തോമസിനും ചന്തു സന്തോഷിനും ചങ്ങനാശ്ശേരിയില്‍ സ്വീകരണം നല്‍കി. സ്റ്റേഡിയം സംരക്ഷണ സമിതിയുടെയും വിവിധ ക്ലബുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന പരിപാടയിൽ സി.വി.സി സംഘടിപ്പിച്ച വോളിബാള്‍ ടൂര്‍ണമെന്‍റില്‍ ചേന്നങ്കരി അത്ലറ്റിക്സ് വിന്നേഴ്സ് ട്രോഫിയും കാഷ് പ്രൈസും നേടി, അഞ്ച് ടീമുകള്‍ മാറ്റുരച്ചു. സ്റ്റേഡിയം പവിലിയനില്‍ ജോബ് മൈക്കിള്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ബീന ജോബി, കുഞ്ഞുമോള്‍ സാബു, അഡ്വ. മധുരാജ്, കൗണ്‍സിലര്‍മാര്‍ അഡ്വ. ശിവകുമാര്‍, സന്തോഷ് ആന്‍റണി, മുരുകന്‍ കേശവന്‍, ആര്‍ട്ടിസ്റ്റ് ദാസ്, പി.ബി വിജയന്‍ എന്നിവർ സംസാരിച്ചു. ------ അളവുതൂക്ക ഉപകരണങ്ങളില്‍ മുദ്രപതിപ്പിക്കാം ചങ്ങനാശ്ശേരി: മുദ്രപതിപ്പിക്കുവാന്‍ ഹാജരാകാത്തതുമൂലം കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വ്യവസ്ഥയില്‍ വിവിധ ഫീസുകളിൽ ഇളവ് നല്‍കി മുദ്ര ചെയ്തുനല്‍കുന്നതിനായി അദാലത് നടത്തുന്നു. ഏപ്രില്‍ 10 വരെ അപേക്ഷിക്കാമെന്ന് ലീഗല്‍ മെട്രോളജി ഡ്യൂട്ടി കണ്‍ട്രോളറുടെ കാര്യാലയം അറിയിച്ചു. ഫോണ്‍ 0481-2412155.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story