Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൂരത്തിനിടെ...

പൂരത്തിനിടെ പോക്കറ്റടിക്കാന്‍ ശ്രമം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കോട്ടയം: തിരുനക്കര പൂരത്തിനിടെ പോക്കറ്റടിക്കാന്‍ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കൊല്ലം മാമ്മൂട് കൂവേരി താഴയിൽ വീട്ടിൽ അമ്പലം പ്രസാദ്, പുത്തൂർ ആനന്ദഭവനം സത്യശീലൻ പിള്ള, തിരുവനന്തപുരം കഠിനംകുളം പുതുവൽപുരയിടം നീരജ് വീട്ടിൽ അൻസൽ എന്നിവരാണ്​ പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ രഹസ്യസ്‌ക്വാഡാണ് പിടികൂടിയത്. ഇവർ വിവിധ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. KTL Prathikal അറസ്റ്റിലായ പ്രസാദ്, സത്യശീലൻ പിള്ള, അൻസൽ --- നഷ്ടപ്പെട്ട പണം ഉടമക്കുനൽകി Must.... ഗാന്ധിനഗർ: നഷ്ടപ്പെട്ട പണം ഉടമയെ കണ്ടുപിടിച്ച് തിരികെനൽകി മെഡിക്കൽ കോളജിലെ സുരക്ഷവിഭാഗം ജീവനക്കാർ. ഇതിലൂടെ ഏറ്റുമാനൂർ കാട്ടത്തിമല സ്വദേശി പ്രകാശിന്‍റെ നഷ്ടപ്പെട്ട പണമാണ് തിരികെലഭിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യക്ക്​ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തിയതായിരുന്നു. ഇതിനിടെ പ്രകാശിന്‍റെ പോക്കറ്റിൽനിന്ന്​ പണം നഷ്ടപ്പെട്ടിരുന്നു. എക്സ്റേക്ക്​ പണംനൽകാൻ ശ്രമിക്കുമ്പോഴാണ് വിവരം അറിയുന്നത്. വിവരം സുരക്ഷ ജീവനക്കാരെ അറിയിച്ചു. തുടർന്ന് സ്റ്റാഫ് നഴ്സ് ഷൈൻ മാത്യുവി​ന്‍റെയും സെക്യൂരിറ്റി ഓഫിസർ ജിജിമോ​ന്‍റെയും സാന്നിധ്യത്തിൽ ആശുപത്രി അറ്റൻഡർ സുബൈർ പണം​ കൈമാറി. ----- പടം: KTL Money ഏറ്റുമാനൂർ സ്വദേശി പ്രകാശിന് ആശുപത്രി അറ്റൻഡർ സുബൈർ പണം കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story