Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജിയിൽ ​ഫലം...

എം.ജിയിൽ ​ഫലം വരുന്നതിനുമുമ്പ്​ സപ്ലിമെന്‍ററി പരീക്ഷ!

text_fields
bookmark_border
കോട്ടയം: പരീക്ഷഫലം വരുന്നതിനുമുമ്പ്​ സപ്ലിമെന്‍ററി പരീക്ഷ! വിദ്യാർഥികളെ വെട്ടിലാക്കി എം.ജി സർവകലാശാല. 2018ലും ഇതിനുമുമ്പും പ്രവേശനം നേടിയ പി.ജി പ്രൈവറ്റ് വിദ്യാർഥികളുടെ മൂന്നും നാലും സെമസ്റ്റർ സപ്ലിമെന്‍ററി പരീക്ഷക്കാണ്​ എം.ജി സർവകലാശാലയുടെ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്​. എന്നാൽ, മറ്റ്​ പി.ജി വിഷയങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചെങ്കിലും എം.എസ്​സി കണക്കിന്‍റെ മൂന്നും നാലും സെമസ്റ്റർ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ ഇവർ ആശങ്കയിലായിരിക്കുകയാണ്​. തോറ്റവിഷയം ഏതെന്ന് അറിയാതെ എങ്ങനെ സപ്ലിമെന്‍ററി പരീക്ഷക്ക്​ അപേക്ഷിക്കുമെന്നാണ്​ വിദ്യാർഥികളുടെ ചോദ്യം. എം.എ സോഷ്യോളജി വിദ്യാർഥികൾക്കും ഇത്​ പരീക്ഷണമായിരിക്കുകയാണ്​​. വാചാ പരീക്ഷക്ക്​ കൂട്ടത്തോൽവി നേരിട്ട് എം.എ സോഷ്യോളജി വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ നടത്തിയിട്ടില്ല. പുനഃപരീക്ഷ നടത്തിയാലേ സപ്ലിമെന്‍ററി പരീക്ഷക്ക്​ അപേക്ഷിക്കണമോ​ വേണ്ടയോയെന്ന്​ തീരുമാനിക്കാൻ കഴിയൂ. എന്നാൽ, നടപടിയില്ല. അതിനിടെ, പുനഃപരീക്ഷ കാത്തിരിക്കുന്നവരും സപ്ലിമെന്‍ററി പരീക്ഷക്ക്​ അപേക്ഷ നൽകണമെന്നാണ്​ ബന്ധപ്പെട്ട സെക്ഷനിൽനിന്ന് അറിയിക്കുന്നതെന്ന്​ വിദ്യാർഥികൾ പറയുന്നു. പുനഃപരീക്ഷ നടക്കുകയാണെങ്കിൽ അതിൽ തോറ്റാൽ വീണ്ടും അപേക്ഷിക്കാൻ അവസരം കിട്ടില്ലെന്നാണ് ഇതിന് കാരണമായി പരീക്ഷ വിഭാഗം അറിയിക്കുന്നത്. പരീക്ഷഫീസ് പിഴകൂടാതെ അടക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്​. ഇതിനകം എം.എസ്​സി ഫലവും എം.എ സോഷ്യോളജി വൈവ പുനഃപരീക്ഷ നടത്തി അതിന്‍റെ ഫലവും ലഭിച്ചില്ലെങ്കിൽ ഈ വിദ്യാർഥികൾ പ്രതിസന്ധിയിലാകുമെന്ന്​ ചൂണ്ടിക്കാട്ടപ്പെടുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story