Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരള വികസനം തടയാൻ...

കേരള വികസനം തടയാൻ യു.ഡി.എഫ്‌ കേന്ദ്രത്തെ കൂട്ടുപിടിക്കുന്നു -എ. വിജയരാഘവൻ

text_fields
bookmark_border
ചങ്ങനാശ്ശേരി: കേരള വികസനം തടയാൻ യു.ഡി.എഫ്‌ എം.പിമാർ കേന്ദ്ര സർക്കാറിനെ കൂട്ടുപിടിക്കുകയാണെന്ന്​ എൽ.ഡി.എഫ്‌ കൺവീനർ എ. വിജയരാഘവൻ. ഇത്​ അപകടകരമാണ്‌. വികസനം മുടക്കാനാണോ ഇവരെ ജയിപ്പിച്ച്‌ വിട്ടിരിക്കുന്നതെന്ന്​ ജനം ചിന്തിക്കണം. മാടപ്പള്ളിലെ പൊലീസ്​ അതി​ക്രമങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ, തെങ്ങണയിൽ എൽ.ഡി.എഫ്‌ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ മാടപ്പള്ളി മണ്ഡലം സെക്രട്ടറി എം.ആർ. രഘുദാസ് അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സി.പി.എം കോട്ടയം ജില്ല സെക്രട്ടറി എ.വി. റസൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, സി.പി.ഐ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, നേതാക്കളായ എം.ടി. കുര്യൻ, മാത്യൂസ് ജോർജ്, ബോബൻ ടി. തെക്കേൽ, പി.കെ. ആനന്ദക്കുട്ടൻ, പി.ജി. ഗോപി, ജിയാഷ് കരീം, സാജൻ ആലക്കുളം, കെ.സി. ജോസഫ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, ലിനു ജോബ്​, ജയിംസ് വർഗീസ് എന്നിവർ സംസാരിച്ചു. KTG LDF 1 KTG LDF 2 എൽ.ഡി.എഫ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മാടപ്പള്ളി തെങ്ങണയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗം എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story