Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:44 AM IST Updated On
date_range 23 March 2022 5:44 AM ISTചിറക്കടവിൽ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു
text_fieldsbookmark_border
പൊൻകുന്നം: ചിറക്കടവിൽ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു. ചിറക്കടവ് അമ്പലത്തിന് സമീപം റോഡിലൂടെ നടന്നുവരുകയായിരുന്ന ചിറക്കടവ് രാജീവം വീട്ടിൽ രാജീവിന്‍റെ മകൾ ശ്രുതിയെയാണ് (13) നായ് അക്രമിച്ചത്. കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു. പ്രദേശത്ത് കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ ഭീതി പരത്തുകയാണ്. പുലർച്ച നടക്കാനിറങ്ങുന്നവർക്കും പത്രവിതരണക്കാർക്കും തെരുവുനായ്ക്കൾ ഭീഷണിയാണ്. ഇരുചക്രവാഹനങ്ങൾക്കുപിന്നാലെ കുരച്ചുകൊണ്ട് ഓടിയടുക്കുന്നതും റോഡിന് കുറുകെ ഓടുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story