Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേവരുടെ തിടമ്പേറ്റാൻ...

തേവരുടെ തിടമ്പേറ്റാൻ ശിവനെത്തി

text_fields
bookmark_border
കോട്ടയം: കാത്തിരിപ്പിനൊടുവിൽ തിരുനക്കര തേവരുടെ തിടമ്പേറ്റാൻ തിരുനക്കര ശിവന്​ ഭാഗ്യം തെളിഞ്ഞു. ആറ്​ വർഷങ്ങളുടെ ഇടവേളക്കുശേഷമാണ്​ ശിവൻ തേവരുടെ തിടമ്പേറ്റുന്നത്​. 2015ലെ പൂരത്തിനാണ്​ തിരുനക്കരയിൽ ശിവനെ അവസാനമായി എഴുന്നള്ളിച്ചത്​. പൂരക്കാലത്തു മദപ്പാടിലായിരിക്കുമെന്നതിനാൽ എഴുന്നള്ളിപ്പിന്​ മാറ്റിനിർത്തുകയായിരുന്നു പതിവ്​. ഇത്തവണ മദപ്പാടുകാലം നേരത്തേ കഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളിൽനിന്ന് വിടുതൽ കിട്ടിയതോടെ ദേവസ്വം, വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ്​ ഉദ്യോഗസ്ഥർ ആനയെ എഴുന്നള്ളിക്കുന്നതിന്​ അനുമതി നൽകിയിരുന്നു. വലിയവിളക്ക്​ ദിവസമായ ചൊവ്വാഴ്ച വൈകീട്ടത്തെ കാഴ്ചശീവേലിക്ക്​ 101 പവന്‍റെ തങ്കത്തിടമ്പ്​ ശിരസ്സിലേറ്റിയത്​ ശിവനാണ്​. ഈ കാഴ്ച കാണാന്‍ നിരവധി ആനപ്രേമികളും ഭക്തര്‍ക്കൊപ്പമെത്തിയിരുന്നു. ബുധനാഴ്ച പകൽ പൂരത്തിനും ശിവൻ തിടമ്പേറ്റും. തേവരുടെ മാനസപുത്രനെന്നറിയപ്പെടുന്ന ശിവൻ ആനപ്രേമികൾക്കും പ്രിയങ്കരനാണ്​. 1990 ഒക്​ടോബർ 17ന്​ 24 വയസ്സുള്ളപ്പോഴാണ്​ ശിവൻ തിരുനക്കരയിലെത്തിയത്​. ................ ആനച്ചന്തം കാണാം; തിരുനക്കരക്ക്​ പോരൂ കോട്ടയം: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പൂരപ്രേമികൾക്ക്​ ആവേശം പകർന്ന്​ തിരുനക്കര പകല്‍പ്പൂരം ഇന്ന്. തിരുനക്കര ശിവന്‍ ഉള്‍പ്പെടെ 22 ഗജവീരന്മാരാണ്​ അണിനിരക്കുക. കര്‍ശന സുരക്ഷ സന്നാഹങ്ങളോടെയുള്ള പൂരത്തിനായി ക്ഷേത്രവും പരിസരവും അണിഞ്ഞൊരുങ്ങി. കനത്ത ചൂട്​ കണക്കിലെടുത്ത്​ വൈകീട്ട്​ നാലിനാണ്​ പൂരം തുടങ്ങുന്നത്​. നാലിനുതന്നെ നടന്‍ ജയറാമിന്‍റെ നേതൃത്വത്തില്‍ 111 കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌പെഷല്‍ പഞ്ചാരിമേളം അരങ്ങേറും. 4.30ന് പൂരപ്പറമ്പിലേക്ക് ആദ്യ ആന എത്തും. കിഴക്കന്‍ ചേരുവാരത്തില്‍ 10 ആനകള്‍ നിരന്നശേഷം പടിഞ്ഞാറന്‍ ചേരുവാരത്തെ ആനകള്‍ മൈതാനത്തെത്തും. പിന്നാലെ കിഴക്കന്‍ ചേരുവാരത്ത് തിരുനക്കര തേവരുടെ സ്വര്‍ണത്തിടമ്പുമായി തിരുനക്കര ശിവനും പടിഞ്ഞാറ് ഭഗവതിയുടെ തിടമ്പുമായി ചിറക്കല്‍ കാളിദാസനുമെത്തുന്നതോടെ നഗരം പൂരലഹരിയിലമരും. ആനച്ചന്തത്തിന് മാറ്റുകൂട്ടി കുടമാറ്റവും ഉണ്ടായിരിക്കും. സമീപത്തെ 10 ക്ഷേത്രങ്ങളില്‍നിന്നുള്ള ചെറുപൂരങ്ങള്‍ നേരത്തേ ക്ഷേത്രത്തിലെത്തും. ഇടവേളക്കുശേഷമുള്ള പൂരമായതിനാല്‍ വന്‍ ജനാവലി ഇന്നു തിരുനക്കരയിലേക്ക് ഒഴുകിയെത്തും. ഉച്ചക്ക്​ രണ്ടുമണിക്കുശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​. പടം: DP10 തിരുനക്കര ക്ഷേത്രത്തിലെ ഉത്സവത്തോട്​ അനുബന്ധിച്ച്​ വലിയ വിളക്കുദിവസമായ ചൊവ്വാഴ്ച കാഴ്ച ശീവേലിക്ക്​ തേവരുടെ തിടമ്പേറ്റി തിരുനക്കര ശിവൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story