Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീക്കോയി-അടുക്കം റോഡ്​...

തീക്കോയി-അടുക്കം റോഡ്​ നവീകരിക്കുന്നു

text_fields
bookmark_border
തീക്കോയി-അടുക്കം റോഡ്​ നവീകരിക്കുന്നു
cancel
ഈരാറ്റുപേട്ട: തീക്കോയി-അടുക്കം റോഡിന്‍റെ നവീകരണം പുരോഗമിക്കുന്നു. പൂർണമായും തകർന്ന നിലയിലായിരുന്നു റോഡ്. യാത്ര ദുഷ്​കരമായതോടെ മാണി സി.കാപ്പൻ എം.എൽ.എയുടെ ഇടപെടലിൽ പണം അനുവദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്​ കാലത്ത്​ റോഡ്​ നവീകരിക്കുമെന്ന്​ എം.എൽ.എ വാഗ്ദാനം ചെയ്തിരുന്നു. നാലു കിലോമീറ്ററോളം വരുന്ന റോഡ് 4.5 കോടി ചെലവഴിച്ച്​ ഉന്നത നിലവാരത്തിലാണ്​ നവീകരിക്കുന്നത്​. കഴിഞ്ഞദിവസം എം.എൽ.എ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യൻ നെല്ലുവേലി, തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോളി ഷാജി, ടി.വി. ജോർജ്, താഹ തലനാട്, പഞ്ചായത്ത്​ അംഗങ്ങളായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ അങ്ങാടി, ഷമീല ഹനീഫ, ബിന്ദു, ദിലീപ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോ തീക്കോയി -അടുക്കം റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ മാണി സി.കാപ്പൻ എം.എൽ.എ വിലയിരുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story