Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.എസ്.ആർ.ടി.സി ബസിൽ...

കെ.എസ്.ആർ.ടി.സി ബസിൽ യുവതിയെ ശല്യംചെയ്ത എ.എസ്.ഐ പിടിയിൽ

text_fields
bookmark_border
കോട്ടയം: . പത്തനംതിട്ട ഇലവുംതിട്ട സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് യാത്രക്കാരിയായ യുവതിയെ ശല്യം ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്ക്​ കോട്ടയം കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിലായിരുന്നു സംഭവം. ചെങ്ങന്നൂരിൽനിന്ന് കോട്ടയത്തേക്കുള്ള യാത്രക്കിടയിൽ യുവതിയെ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. അസഹനീയമായതോടെ യുവതി കണ്ടക്ടറോട് പരാതിപ്പെട്ടു. കോട്ടയത്ത് ബസ് എത്തിയപ്പോൾ, കണ്ടക്ടർ വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയപ്പോഴാണ്​ പ്രതി എ.എസ്.ഐ ആണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ യുവതി രേഖാമൂലം പരാതിനൽകാൻ തയാറായില്ല. ഇതേത്തുടർന്ന് പൊലീസ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു. സംഭവത്തിൽ പൊലീസുകാരനെതിരെ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകുമെന്ന് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ എസ്.ഐ ടി. ശ്രീജിത് പറഞ്ഞു. ................ 40 ഏക്കർ പാടശേഖരത്തിൽ തീപിടിത്തം കോട്ടയം: 40 ഏക്കർ പാടശേഖരത്തിൽ തീപിടിത്തം. ചൊവാഴ്ച ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. കരിമ്പുംകാലാ ഗുഡ്‌ഷെപ്പേഡ് കോളജിന് എതിർവശം വരമ്പിനകം ഏലായിലെ സ്വകാര്യ പാടശേഖരത്തിലെ പുല്ലിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് കോട്ടയത്തുനിന്ന്​ അഗ്നിരക്ഷസേനയെത്തിയെങ്കിലും തീ പൂർണമായി അണക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സമീപത്ത് കൃഷിയുള്ള മറ്റ് പാടശേഖങ്ങളിലേക്ക്​ തീപടരുമോയെന്ന്​ ആശങ്കയുമുയർന്നു. ഇതോടെ കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ചങ്ങനാശ്ശേരി, പാമ്പാടി എന്നിവിടങ്ങളിൽനിന്നുമുള്ള സേനാംഗങ്ങളും എത്തി. സമീപത്തെ തോട്ടിൽനിന്ന്​ വെള്ളം പമ്പ് ചെയ്​തു. വൈകീട്ട് 5.30 ഓടെയാണ് തീ പൂർണമായും അണച്ചത്. ................ കോട്ടയത്ത് ഗതാഗത നിയന്ത്രണം ​​​കോട്ടയം: തിരുനക്കര ക്ഷേത്രത്തിലെ പകല്‍പൂരത്തോട് അനുബന്ധിച്ച് ബുധനാഴ്ച ഉച്ചക്ക്​ രണ്ടുമുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി എം.സി റോഡിൽ നിന്നടക്കമുള്ള വാഹനങ്ങൾ വിവിധ റോഡുകളിലൂടെ വഴിതിരിച്ചുവിടുമെന്ന്​ പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story