Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരളത്തെ...

കേരളത്തെ കാത്തിരിക്കുന്നത്​ ശ്രീലങ്കയുടെ അവസ്ഥ -ചെന്നിത്തല

text_fields
bookmark_border
പത്തനംതിട്ട: അഴിമതി നിറഞ്ഞ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ കടം എടുത്ത​ ശ്രീലങ്കൻ സർക്കാറിന്‍റെ അവസ്ഥയാകും കേരളത്തിനും സംഭവിക്കുകയെന്ന്​ രമേശ്​ ചെന്നിത്തല. കെ-റെയിലിനെതിരെ യൂത്ത്​​ കോൺഗ്രസിന്‍റെ കലക്ടറേറ്റ്​ മാർച്ച്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ശബരിമല വിഷയത്തിൽ ​പിന്നോട്ട്​ പോയതുപോലെ കെ-റെയിൽ സമരത്തിന്​ മുന്നിലും പിണറായി വിജയന്​ മുട്ടുമടക്കേണ്ടി വരും. പിണറായി സർക്കാറിനെ താഴെ ഇറക്കാൻ വിമോചന സമരത്തിന്‍റെ കാര്യമൊന്നും ഇല്ല. കൊതുകിനെ വെടിവെക്കാൻ തോക്ക് എടുക്കണോ എന്നും അദ്ദേഹം ചോദിച്ചു. പദ്ധതി ഗുരുതര സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്​. ജനങ്ങളെ വെല്ലു വിളിച്ചുകൊണ്ട്​ നടപ്പാക്കാൻ ശ്രമിച്ചാൽ ഇതിലും വലിയ സമരങ്ങൾക്ക്​​ ഇടയാക്കു​മെന്നും മുൻ പ്രതിപക്ഷ നേതാവ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story