Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനാഷനൽ ഇൻഷുറൻസിൽ വൻ...

നാഷനൽ ഇൻഷുറൻസിൽ വൻ തട്ടിപ്പ്​​; ഉദ്യോഗസ്ഥ സസ്​പെൻഷനിൽ

text_fields
bookmark_border
ഒതുക്കിത്തീർക്കാൻ ജീവനക്കാരുടെ സംഘടന കോട്ടയം: വാഹനാപകട നഷ്ടപരിഹാരത്തിൽ വൻ ക്രമക്കേട്​ നടത്തി പണം തട്ടിയ ഉദ്യോഗസ്ഥയെ സംരക്ഷിച്ച്​ പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഇൻഷുറൻസ്​ കമ്പനി. പാലാ ശാഖയിൽ ഒരു വർഷം മുമ്പാണ്​ ക്രമക്കേട്​ നടന്നത്​. നഷ്ടപരിഹാരമായി ഉപഭോക്താക്കൾക്ക്​ നൽകുന്ന ചെക്കുകളിലെ തുകക്ക്​ സമാനമായി വീണ്ടും ചെക്കുകളെഴുതി ബാങ്കുകൾ വഴി പണം മാറിയെടുത്താണ്​ തട്ടിപ്പ്​ നടത്തിയതെന്നാണ്​ സൂചന. മോട്ടോർവാഹന അപകട കേസുകളുമായി ബന്ധപ്പെട്ട ചില അഭിഭാഷകർക്കും ബാങ്ക്​ ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന്​ ജീവനക്കാർ പറയുന്നു. ഒരു കോടിയിലേറെ രൂപയാണ്​ ഇത്തരത്തിൽ നഷ്ട​പ്പെട്ടത്​. ഒരുവർഷം മുമ്പ്​ സസ്​പെൻഷനിലായെങ്കിലും തട്ടിയെടുത്ത പണം മുഴുവൻ തിരിച്ചുപിടിക്കാനോ പൊലീസിൽ പരാതിപ്പെടാനോ കമ്പനി തയാറായിട്ടില്ല. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയാണ്​ ഇതിന്​ നേതൃത്വം കൊടുത്തത്​. ഇവരിൽനിന്ന്​ പകുതിയിലേറെ തുക തിരിച്ചുപിടിച്ചിട്ടുണ്ട്​. പാലായിലെ ഒരു ബാങ്കിൽ സമർപ്പിക്കപ്പെട്ട ചെക്കിന്‍റെ പണം നൽകുന്നതുമായി ബന്ധപ്പെട്ട്​ ജീവനക്കാർക്ക്​ തോന്നിയ സംശയമാണ്​ ക്രമക്കേട്​ പുറത്തറിയാൻ കാരണം. എന്നാൽ, പൊലീസിൽ പരാതി നൽകാനോ കൂട്ടാളികളെ പിടികൂടാനോ നടപടിയുണ്ടായിട്ടില്ല. മനുഷ്യസഹജമായ തെറ്റുമാത്രമാണ്​ സംഭവിച്ചതെന്നും ഉദ്യോഗസ്ഥയെ ബലിയാടാക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്നുമാണ്​ ജീവനക്കാരുടെ സംഘടനയുടെ നേതാക്കൾ പറയുന്നത്​. വിവിധ ക്രമക്കേടുകളുമായി ബന്ധപ്പെട്ട്​ പല ഉദ്യോഗസ്ഥരും സസ്​പെൻഷനിലാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നുമാണ്​ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story