Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമരത്തിൽ ആവേശം...

സമരത്തിൽ ആവേശം നിറച്ച്​ രത്നമ്മ

text_fields
bookmark_border
കോട്ടയം: സിൽവർ​ ലൈൻ സമരത്തിൽ ആവേശം നിറച്ച്​ മുൻനിരയിലുണ്ടായിരുന്നത്​ എഴുപതുകാരിയായ രത്നമ്മ. പാറമ്പുഴയിൽ തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ട്​​ ആറുവരെ പ്രതിഷേധത്തിൽ പ​ങ്കെടുത്ത രത്നമ്മ ചൊവ്വാഴ്ചയും തളരാതെ സമരസ്ഥലത്തേക്ക്​ ഓടിയെത്തി. നട്ടാശ്ശേരിക്കാരിയായ രത്നമ്മയുടെ സ്ഥലവും വീടും സിൽവർലൈൻ പാത വരുമ്പോൾ നഷ്ടമാകും. ഇലക്​ട്രീഷനായ മകൻ പണിമുടക്കി എന്നും സമരത്തിന്​ വരാൻ കഴിയാത്തതുകൊണ്ടാണ്​ രത്നമ്മ സമരത്തിൽ സജീവമായത്​. സെക്രട്ടേറിയറ്റിനു മുന്നിൽ കെ-റെയിലിനെതിരെ നടത്തിയ സമരത്തിലും കോട്ടയത്ത്​ സമരജാഥ എത്തിയപ്പോൾ പിന്തുണയുമായും രത്നമ്മ പ​ങ്കെടുത്തിരുന്നു. പ്രതിഷേധസ്ഥലത്തെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയോട്​ തന്‍റെ വീടടക്കം പോകുമെന്ന്​​ അവർ സങ്കടം പറഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും മടങ്ങിയ ശേഷമാണ്​ രത്നമ്മ മറ്റു സമരക്കാർക്കൊപ്പം മടങ്ങിയത്​. ''ഞങ്ങൾ തീവ്രവാദികളല്ല'' കോട്ടയം: ​സിൽവർ ലൈൻ സമരത്തിനു പിന്നിൽ തീവ്രവാദ സംഘടനകളെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സമരക്കാർ​. ''ഞങ്ങൾ തീവ്രവാദികളാണെന്നാണ്​ മന്ത്രി പറയുന്നത്​. ആരാണ്​ തീവ്രവാദികൾ. പ്രളയകാലത്ത്​ മന്ത്രി നിലവിളിച്ചപ്പോൾ ഓടിയെത്തിയവരെല്ലാം തീവ്രവാദികളാണോ എന്നു മന്ത്രി പറയണം. ആരും പറഞ്ഞിട്ടല്ല ഞങ്ങൾ സമരത്തിനിറങ്ങിയത്​. സ്ഥലവും വീടും നഷ്ടമാകുന്നതിനെതിരെയാണ്​ ഞങ്ങൾ സമരത്തിനിറങ്ങിയത്​. എത്ര കല്ലിട്ടാലും ഞങ്ങൾ പിഴുതെറിയും. പദ്ധതി പിൻവലിക്കുന്നതുവരെ സമരം ചെയ്യും''- വീട്ടമ്മമാരടക്കം സമരക്കാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story