Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമന്ത്രി എം.വി....

മന്ത്രി എം.വി. ഗോവിന്ദന്‍ ഇന്ന് തദ്ദേശസ്ഥാപന പ്രതിനിധികളുമായി സംവദിക്കും

text_fields
bookmark_border
കോട്ടയം: നവകേരള തദ്ദേശകം 2022ന്‍റെ ഭാഗമായി മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ചൊവ്വാഴ്ച ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുമായും സെക്രട്ടറിമാരുമായും സംവദിക്കും. വൈകീട്ട് മൂന്നിന് മണര്‍കാട് സെന്‍റ്​ മേരീസ് കത്തീഡ്രല്‍ പാരിഷ് ഹാളിലാണ് പരിപാടി. അതിദാരിദ്ര്യലഘൂകരണ നിര്‍ണയപ്രക്രിയയുടെ ഡോക്യുമെന്‍റേഷന്‍ പ്രകാശനവും ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണും മന്ത്രി നിര്‍വഹിക്കും. ജനകീയാസൂത്രണ രജതജൂബിലി ക്വിസ് മത്സരത്തില്‍ വിജയിച്ചവർക്കുള്ള സമ്മാനങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്യും. ---------- രേഖകൾ നൽകണം കോട്ടയം: തിരുവാര്‍പ്പ് പഞ്ചായത്തില്‍നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവർ എംപ്ലോയ്​മെന്‍റ്​ രജിസ്ട്രേഷന്‍ കാര്‍ഡ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് അസ്സല്‍, റേഷന്‍ കാര്‍ഡ്, സത്യവാങ്മൂലം, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്‍റെ പകര്‍പ്പ് എന്നിവ 24ന്​ വൈകീട്ട് മൂന്നിനുള്ളിൽ പഞ്ചായത്ത് ഓഫിസില്‍ നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story