Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎരുമേലിയിൽ ജലമലിനീകരണം...

എരുമേലിയിൽ ജലമലിനീകരണം വ്യാപകം; കുടിവെള്ളം മുട്ടി ജനം

text_fields
bookmark_border
leead വലിയതോട്ടിലും സമീപവാസികളുടെ കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും വർധിക്കുന്നു എരുമേലി: ജലത്തിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച് ജലദിനം കടന്നുവരുമ്പോഴും നദികളാൽ ചുറ്റപ്പെട്ട മലയോരമേഖലയായ എരുമേലിയിൽ ശുദ്ധജലം വിലനൽകി വാങ്ങാൻ പോലും കഴിയാത്ത അവസ്ഥ. പമ്പ, അഴുത, മണിമല ആറുകളും, ചെറുതും വലുതുമായ നിരവധി തോടുകളാലും സമൃദ്ധമായ എരുമേലിയിൽ ജലമലിനീകരണം കുടിവെള്ളം മുട്ടിക്കുന്നു. പമ്പ, അഴുത, മണിമല ആറുകളെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികളുണ്ട്. എന്നാൽ, ദിനംപ്രതി ആറുകളെ മലിനമാക്കി വൻതോതിൽ മാലിന്യമാണ് നിക്ഷേപിക്ക​പ്പെടുന്നത്. പൊതു ശൗചാലയങ്ങളിലെയും ഫാക്ടറികളിലെയും മലിനജലം നദികളിലേക്ക് ഒഴുക്കുന്നതായ പരാതികൾ ഉയർന്നിട്ടും നടപടിയില്ല. ലക്ഷക്കണക്കിന് തീർഥാടകർ എത്തുന്ന എരുമേലിയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന വലിയതോട്ടിലും സമീപവാസികളുടെ കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കൂടുതലായി കണ്ടുവരുന്നു. മാലിന്യ സംസ്ക്കരണമെന്ന പേരിൽ എരുമേലിയിൽ കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങൾ കീറാമുട്ടിയാകുന്നതോടെ തോടുകളും ആറുകളും മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറുകയാണ്. എരുമേലി കുടിവെള്ള വിതരണമെന്ന വലിയ പദ്ധതിക്കായി പമ്പയാറ്റിലെ പെരുന്തേനരുവിയിൽനിന്നാണ് വെള്ളം പ്ലാന്‍റിൽ എത്തിക്കുന്നത്. എന്നാൽ, പ്രളയത്തിൽ മണ്ണടിഞ്ഞ് കയങ്ങൾ അപ്രത്യക്ഷമായതോടെ പദ്ധതിയെ സാരമായി ബാധിച്ചു. ഇതോടെ ജനങ്ങൾ വിലനൽകി വാഹനങ്ങളിൽ കുടിവെള്ളം വീടുകളിൽ എത്തിച്ചുതുടങ്ങിയെങ്കിലും ഇവ എത്രത്തോളം ശുദ്ധജലമാണ്​ എന്നതിനും ഉറപ്പില്ല. കാലങ്ങൾക്ക് മുമ്പ് വേനലിൽ തോടും ആറും വറ്റിവരണ്ടു തുടങ്ങുമ്പോൾ ചെറിയ കുഴികൾ കുഴിച്ച് ഓലികൾ നിർമിച്ച് വീടുകളിലേക്ക് വെള്ളം കൊണ്ടുപോയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story