Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:45 AM IST Updated On
date_range 22 March 2022 5:45 AM ISTനാൽപാത്തിമല സെന്‍റ് തോമസ് പള്ളി രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
text_fieldsbookmark_border
ഏറ്റുമാനൂർ: അതിരമ്പുഴ നാൽപാത്തിമല സെന്‍റ് തോമസ് പള്ളിയുടെ ഒരുവർഷം നീളുന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സിറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ദീപം തെളിച്ചതോടെയാണ് ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. ഇടവക വികാരി ഫാ.ജിജോ കുറിയന്നൂർപറമ്പിൽ സംസാരിച്ചു. അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയുടെ 1150-ാം വാർഷികത്തിന്‍റെ ഓർമക്കായി അന്നത്തെ വികാരി ഫാ.ജോസഫ് എരുമച്ചാടത്തിന്‍റെ നേതൃത്വത്തിലാണ് നാൽപാത്തിമലയിൽ ദേവാലയം നിർമിച്ചത്. 1985 ഡിസംബർ 31ന് ദേവാലയത്തിന്‍റെ ആശീർവാദകർമം നടന്നു. കൈക്കാരന്മാരായ പി.സി. ചെറിയാൻ പടിഞ്ഞാറയിൽ, ജോർജ് കെ.വർഗീസ് ഇല്ലത്തുപറമ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി ബാബു തോമസ് ചെരുവിൽ, അക്കൗണ്ടന്‍റ് കെ.വി. ജോസഫ് കണ്ണാമ്പടം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. -------- ഫോട്ടോ: നാൽപാത്തിമല സെന്‍റ് തോമസ് പള്ളിയുടെ രജതജൂബിലി ആഘോഷങ്ങൾ സിറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
