Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2022 5:45 AM IST Updated On
date_range 22 March 2022 5:45 AM ISTആധുനിക പാഠ്യപദ്ധതി നടപ്പാക്കും -വിദ്യാഭ്യാസ മന്ത്രി
text_fieldsbookmark_border
ഈരാറ്റുപേട്ട: മതേതരത്വ മൂല്യം സംരക്ഷിക്കപ്പെടുംവിധം ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജനാധിപത്യം, മതനിരപേക്ഷത, ലിംഗനീതി എന്നിവയിലധിഷ്ഠിതമായി നടപ്പാക്കുന്ന പാഠ്യപദ്ധതി രാജ്യത്തിന് മാതൃകയായിരിക്കും. ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്‌കൂളിന് നിര്‍മിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്‍റെ തുടർ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ രക്ഷാധികാരിയായ എഡ്യുവിഷന്‍ ചാനലിന്‍റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. വിരമിക്കുന്ന അധ്യാപകരായ മേഴ്‌സി കോശി, കെ.എ. സെല്‍മ, ഏലിയാമ്മ ജോസഫ് എന്നിവര്‍ക്ക് ഉപഹാരവും സ്‌കോളര്‍ഷിപ് നേടിയവർക്കുള്ള പുരസ്‌കാരവും ചടങ്ങിൽ സമ്മാനിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വിദ്യാകിരണം കോഓഡിനേറ്റര്‍ കെ.ജെ. പ്രസാദ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അനിത മാത്യു, നഗരസഭ ചെയര്‍പേഴ്‌സൻ സുഹ്റ അബ്ദുൽ ഖാദര്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇല്യാസ്, സ്ഥിരംസമിതി അധ്യക്ഷരായ റിസ്വാന സവാദ്, റിയാസ് വാഴമറ്റം, ഡോ. സഫല ഫിര്‍ദൗസ്, വാര്‍ഡ് അംഗം പി.എം. അബ്ദുൽ ഖാദര്‍, എ.ഇ.ഒ ഷംല ബീവി, പി.ടി.എ പ്രസിഡന്‍റ് പി.കെ. നൗഷാദ്, ഹെഡ്മാസ്റ്റര്‍ പി.വി. ഷാജിമോന്‍, മാതൃസംഘം പ്രസിഡന്‍റ് ഹാസിന റസാഖ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. -------------- KTL School ഈരാറ്റുപേട്ട മുസ്ലിം എൽ.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി. ശിവൻകുട്ടി സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story