Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
പരീക്ഷ മാറ്റി കോട്ടയം: ഏപ്രിൽ എട്ടിന് ആരംഭിക്കാനിരുന്ന മൂന്നാം വർഷ മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ -മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി. പുതുക്കിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും. പരീക്ഷഫലം 2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്​സി മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സിഎസ്.എസ് -റെഗുലർ / സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. സൂക്ഷ്​മപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 30നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. 2021 സെപ്റ്റംബറിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ പിഎച്ച്​.ഡി കോഴ്‌സ് വർക്ക് പരീക്ഷയുടെ (റെഗുലർ / സപ്ലിമെന്ററി) ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 2100 രൂപ, 525 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. 2021 ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ഐ.എം.സി.എ (2017 അഡ്മിഷൻ -റെഗുലർ), ഡി.ഡി.എം.സി.എ (2014-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്. 2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്​സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്. വനമിത്ര പുരസ്‌കാരം ക്ക് കോട്ടയം: അന്താരാഷ്ട്ര വനദിനാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് ഏർപ്പെടുത്തിയ 2021ലെ ജില്ലതല വനമിത്ര പുരസ്‌കാരം മഹാത്മാഗാന്ധി സർവകലാശാലക്ക്. ചൊവ്വാഴ്ച രാവിലെ 10.30ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് പുരസ്‌കാരം ഏറ്റുവാങ്ങും. വൃക്ഷങ്ങളുടെ സംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും എടുത്തിട്ടുള്ള നടപടികൾ കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി സർവകലാശാലയെ തെരഞ്ഞെടുത്തിട്ടുള്ളത്. ഫലകവും സർട്ടിഫിക്കറ്റും 2500 രൂപയുടെ കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്‌കാരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story