Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഡ്‌സ് ജൈവശ്രീ...

കാഡ്‌സ് ജൈവശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തൊടുപുഴ: സമ്മിശ്ര ജൈവകൃഷിയിൽ ഏർപ്പെട്ട കർഷകർക്കായി കാഡ്‌സ് ഏർപ്പെടുത്തിയ ജൈവശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ള ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരിൽനിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക്​ 10,001 രൂപയും പ്രശസ്തിപത്രവും മെമന്‍റോയുമാണ് നൽകുക. സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം കൃഷിയുടെ വിശദാംശങ്ങളും അഞ്ച്​ ഫോട്ടോയും അടക്കം ചെയ്തിരിക്കണം. വിളകളിൽനിന്ന്‌ ലഭിച്ച കാർഷിക ആദായവും (മൃഗസംരക്ഷണം ഉൾപ്പെടെ) അപേക്ഷയിൽ കാണിക്കണം. ഏപ്രിൽ എട്ടിനുമുമ്പ്​ ചെയർമാൻ, കാഡ്‌സ് ഗ്രീൻഫെസ്റ്റ്, കാഡ്‌സ് വില്ലേജ് സ്‌ക്വയർ, വെങ്ങല്ലൂർ പി.ഒ, തൊടുപുഴ വിലാസത്തിൽ അയക്കണം. ഇ-മെയിൽ: mail@kadspcl.com. വിവരങ്ങൾക്ക്: 9645080436. ഇന്‍റർകൊളീജിയറ്റ് സാഹിത്യ ക്വിസ്​ തൊടുപുഴ: ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്‍റെ ഈ വർഷത്തെ അഖില കേരള ഇന്‍റർകൊളീജിയറ്റ് ഇംഗ്ലീഷ് സാഹിത്യ ക്വിസ്​ മത്സരം 'ലിറ്റ് റിഗാറ്റ' ഈ മാസം 25ന് നടക്കും. ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകൻ കൂടിയായ പ്രഫ. സി.ജെ. തോമസിന്‍റെ സ്​മരണാർഥം നടത്തുന്നതാണ്​ പ്രശ്നോത്തരി. ഒരു കോളജിൽനിന്ന്​ രണ്ടുപേർ അടങ്ങിയ ടീമിന്​ മത്സരിക്കാം. ടീം അംഗങ്ങൾ 25ന്​ രാവിലെ 9.30ന്​ കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9496428797.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story