Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഭൂനികുതി വർധന...

ഭൂനികുതി വർധന പിൻവലിക്കണം - ദേശീയ കർഷക ഫെഡറേഷൻ

text_fields
bookmark_border
കോട്ടയം: അന്യായമായ ഭൂനികുതി വർധന പൂർണമായും പിൻവലിക്കണമെന്ന് ദേശീയ കർഷക ഫെഡറേഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ തകർന്നടിഞ്ഞ സമ്പദ്ഘടനയും കാർഷിക വ്യവസ്ഥയും നിലനിൽക്കെ ഭൂനികുതി വർധന താങ്ങാനാവി​ല്ലെന്ന്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നത് ഭൂമി ക്രയവിക്രയച്ചെലവ് ഉയർത്തും, കാർഷിക സബ്സിഡി വിതരണം പണമായി നൽകുന്ന രീതി തുടരുക, നെല്ല് സംഭരണവില കി.ഗ്രാമിന് 35 രൂപയാക്കുക, റബറിന് ന്യായവില 250 രൂപയായി നിശ്ചയിക്കുക, നാളികേരത്തിന്‍റെ തറവില കിലോക്ക്​ 48 രൂപയായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ ഉന്നയിച്ചു​. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് ജോർജ് മണലിൽ, പ്രസിഡൻറ് ജോർജ് മുല്ലക്കര, പ്രഫ. വി. എം. ജോർജ്, ജയിംസ് കുറ്റികോട്ടയിൽ, ജോസഫ് തോമസ്, ജോർജുകുട്ടി പോൾ പാടത്ത് തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story