Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലയുടെ ഉത്സവം...

കലയുടെ ഉത്സവം ​​കൈയകലെ; കാമ്പസുകൾ പരിശീലനത്തിരക്കിൽ

text_fields
bookmark_border
കോട്ടയം: ഇടവേളക്കുശേഷമെത്തുന്ന കലയുടെ ഉത്സവത്തിൽ അലിയാൻ കാമ്പസുകൾ പരിശീലനത്തിരക്കിൽ. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന എം.ജി സ‍ർവകലാശാല കലോത്സവം 'വേക്ക്അപ് കാൾ2022'ന്​ കോളജുകളിൽ ഒരുക്കങ്ങൾ തകൃതി. ഇതിനുമുന്നോടിയായി ആർട്​സ്​ ഡേകളും കോളജുകളിൽ നടന്നുവരുകയാണ്​. ഗ്രൂപ് ഐറ്റങ്ങളിൽ പ​​​ങ്കെടുക്കുന്ന വിദ്യാർഥികളാണ്​ കൂട്ടമായി തയാറെടുപ്പുകൾ നടത്തുന്നത്. കോവിഡിനെത്തുടർന്ന്​ കഴിഞ്ഞ വർഷങ്ങളിൽ ക​​​ലോത്സവം നടന്നിരുന്നില്ല. അതിനാൽ ഏറെ ആവേശത്തിലാണ്​ വിദ്യാർഥികൾ. കോട്ടയത്തെ കോളജുകളെല്ലാം ഒരുക്കത്തിലാണ്​. ദിവസങ്ങൾ മാത്രമാണ്​ ഇനിയുള്ളതെന്നതിനാൽ അവധിദിനത്തിലും പരിശീലനം സജീവമാണ്​. ഒന്നും രണ്ടും വർഷ ബിരുദവിദ്യാർഥികൾക്ക്​ ഇത്തവണത്തേത്​​ ആദ്യ ക​​ലോത്സവമാണെന്നതും പ്രത്യേകതയാണ്​. ഈ മാസം 25 വരെയാണ്​ രജിസ്‌ട്രേഷന്‍. അഫിലിയേറ്റഡ്‌ കോളജ്‌ /സര്‍വകലാശാല ഡിപ്പാര്‍ട്മെന്‍റ്​ അധികൃതര്‍ 20നും 25നുമിടയില്‍ പ​​​​ങ്കെടുക്കുന്നവരുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നാണ്​ സർവകലശാല അധികൃതർ അറിയിച്ചിരിക്കുന്നത്​. കലോത്സവത്തിന്‍റെ ലോഗോയും വെബ്​സൈറ്റും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story