Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചീനിക്കുഴിയിൽ...

ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ​ഫൈസലിന്‍റെ സഹോദരൻ പറയുന്നു; 'ബാപ്പ​ പുറത്തിറങ്ങിയാൽ ഞങ്ങളെയും ചുട്ടുകൊല്ലും'

text_fields
bookmark_border
തൊടുപുഴ: ''ബാപ്പ പുറത്തിറങ്ങാതിരിക്കാൻ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഞാൻ ചെയ്യും. പുറത്തിറങ്ങിയാൽ ഫൈസലിനെപോലെ എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്​ ഉറപ്പാണ്​. ആ ഭയത്തോടെയാണ്​ ഞാൻ ജീവിക്കുന്നത്​'' ചീനിക്കുഴിയിൽ പിതാവ്​ വീടിന്​ തീവെച്ചതിനെത്തുടർന്ന്​ ​ കുടുംബ​ത്തോടെ കൊല്ലപ്പെട്ട ഫൈസലിന്‍റെ മൂത്തസഹോദരൻ ഷാജി ഇത്​ പറയുമ്പോൾ മുഖത്തും കണ്ണുകളിലും പ്രാണഭയം നിറയുന്നു. 30 വർഷമായി പിതാവ്​ ഹമീദിൽനിന്ന്​​ നേരിടുന്ന ഭീഷണിയെക്കുറിച്ച ആധി സഹോദരനും മക്കളും ക്രൂരമായി കൊല്ലപ്പെട്ടതോടെ ഷാജിയുടെ​ ഉറക്കം കെടുത്തിയിരിക്കുന്നു. ''എനിക്കും ഫൈസലിനും ഭീഷണിയുണ്ടായിരുന്നു. തനിക്കിനി ഒന്നും നോക്കാനില്ലെന്നും രണ്ട്​ ആൺമക്കളെയും പെട്രോൾ ഒഴിച്ച്​ കത്തിക്കുമെന്നും ബന്ധുക്കളോടും സ്ഥല​ത്തെ പ്രാദേശിക കോൺഗ്രസ്​ നേതാവ്​ ജോബിനോടും ബാപ്പ പല തവണ പറഞ്ഞിരുന്നു. രണ്ടാഴ്ച മുമ്പ്​ മറ്റൊരു ബന്ധുവിനോടും ഇത്​ പറഞ്ഞു. നിങ്ങൾ നോക്കിനിൽക്കണമെന്ന്​ അവരെല്ലാം മുന്നറിയിപ്പ്​ നൽകി. എങ്കിലും ഇത്ര ക്രൂരനാകാൻ അദ്ദേഹത്തിന്​ കഴിയുമെന്ന്​ ഞങ്ങൾ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. ഞങ്ങൾ നന്നായി ജീവിക്കരുതെന്ന്​ മാത്രമായിരുന്നു ബാപ്പയുടെ ലക്ഷ്യം. വീട്​ വിട്ട്​ ഇടുക്കി കരിമ്പനിൽ താമസമാക്കിയ ബാപ്പയെ ഞാൻ വിളിച്ചുകൊണ്ടുവന്ന്​ ഒരുവർഷം വീട്ടിൽ നിർത്തി. പിന്നീട്​ പോയപ്പോഴും ഞാൻ മടക്കിക്കൊണ്ടുവന്ന്​ എട്ടുമാസം താമസിപ്പിച്ചു. പക്ഷാഘാതം വന്ന ഉമ്മയെ ഉപദ്രവിച്ചു​ തുടങ്ങിയപ്പോൾ അതിവിടെ പറ്റില്ലെന്ന്​ ഞാൻ തീർത്തുപറഞ്ഞു. അങ്ങനെ കുറച്ചുനാൾ വാടകവീട്ടിൽ കഴിഞ്ഞ ശേഷമാണ്​ വീണ്ടും ​ഫൈസലിനൊപ്പം താമസമാക്കിയത്​. ഒരുമാസം മുമ്പും അവന്‍റെ കുട്ടികളെ ഉപദ്രവിച്ചിരുന്നു. എന്തിനും ഏതിനും​ കേസ്​ കൊടുക്കുന്നതാണ്​ ബാപ്പയുടെ സ്വഭാവം. 30 വർഷത്തിനിടെ കോടതിയിൽ ആറും കലക്​ട്രേറ്റിൽ രണ്ടും 60 തവണ​യോളം പൊലീസ്​ സ്​റ്റേഷനിലും ഞങ്ങൾക്കെതിരെ പരാതി നൽകി. പെട്രോൾ ഒഴിച്ച്​ കത്തിക്കുമെന്ന ഭീഷണി ആവർത്തിച്ചപ്പോൾ രണ്ടാഴ്ച മുമ്പ്​ ഫൈസൽ സ്​റ്റേഷനിൽ പരാതിപ്പെട്ടു. ഇത്രയൊക്കെയായിട്ടും ഞങ്ങൾ മക്കൾ അദ്ദേഹത്തിനെതിരെ നൽകിയ ഒരേയൊരു പരാതി ഇതാണ്​. ബാപ്പക്ക്​ യാതൊരു വിധ നിയമസഹായവും നൽകില്ല. ഒരുനിമിഷംപോലും പുറത്തിറങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യും'' -ഉടുമ്പന്നൂരിൽ താമസിക്കുന്ന ഷാജി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story