Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്രമന്ത്രി വി....

കേന്ദ്രമന്ത്രി വി. മുരളീധരന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ സന്ദര്‍ശിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് ഹൗസിലെത്തി മാര്‍ ജോസഫ് പെരുന്തോട്ടത്തിനെ സന്ദര്‍ശിച്ചു. നാമഹേതു തിരുനാളി‍ൻെറ ആശംസകള്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, ജില്ല പ്രസിഡന്‍റ്​ ലിജിന്‍ ലാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സന്ദര്‍ശനം. കേന്ദ്രമന്ത്രിയോട്​ ആശങ്ക പങ്കിട്ട്​ വീട്ടമ്മമാർ ചങ്ങനാശ്ശേരി: കേന്ദ്രമന്ത്രി വി. മുരളീധരനോട് ആശങ്കകളും പൊലീസി‍ൻെറ മര്‍ദനങ്ങളും വിവരിച്ച് മാടപ്പള്ളിയിലെ വീട്ടമ്മമാര്‍. ഓട്ടിസം ബാധിച്ച കുഞ്ഞുമായെത്തിയ അമ്മ 'ഞങ്ങള്‍ എവിടേക്കുപോകും' ചോദ്യം എല്ലാവരെയും സങ്കടത്തിലാഴ്ത്തി. കല്ലിടല്‍ നിര്‍ത്തിവെക്കാൻ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് നിർദേശം നല്‍കണമെന്നും ദിവസങ്ങളായി ജോലി ഉപേക്ഷിച്ച് കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ഊണും ഉറക്കവും കളഞ്ഞിരിക്കുന്ന തങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെട്ടു. ഒരുമണിക്കൂറോളം സ്ഥലത്ത്​ ചെലവഴിച്ച കേന്ദ്രമന്ത്രി എല്ലാവരുടെയും പരാതികള്‍ അനുഭാവപൂര്‍വം കേട്ടു. പ്രതിഷേധയോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി ജോര്‍ജ് കുര്യന്‍, ജില്ല പ്രസിഡന്‍റ്​ ലിജിന്‍ ലാല്‍, ജില്ല സെക്രട്ടറി പി.ഡി. രവീന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്‍റ്​ വി.വി. വിനയകുമാര്‍, മണ്ഡലം പ്രസിഡന്‍റ്​ ജി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story