Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗ്രാമ പഠന...

ഗ്രാമ പഠന പരിപാടിയുമായി ശ്രീ ശബരീശ കോളജ് വിദ്യാർഥികള്‍

text_fields
bookmark_border
മുണ്ടക്കയം: ഒഡിഷയുടെ പ്രദേശങ്ങളില്‍ ശ്രീ ശബരീശ കോളജ് എം.എസ്.ഡബ്ല്യു വിഭാഗത്തി‍ൻെറ നേതൃത്വത്തില്‍ ഗ്രാമപഠന സാംസ്‌കാരിക വിനിമയ ക്യാമ്പ് ആരംഭിച്ചു. ഒഡിഷയിലെ കലഹാന്ദി ജില്ലയിലെ തുര്‍ലക്കമണ്‍ പഞ്ചായത്തില്‍ ആരംഭിച്ച ക്യാമ്പി‍ൻെറ ഉദ്​ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ പാര്‍വതി സാഹു നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ വി.ജി. ഹരീഷ്‌കുമാര്‍, മാർത്തോമ ഉത്കല്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് സാമുവല്‍, ഫാ. സജോ തോമസ്, ഫാ. ജോബിന്‍ ടി.എബ്രഹാം, ശ്രീ ശബരീശ കോളജ് സാമൂഹിക പ്രവര്‍ത്തന വിഭാഗം അധ്യാപകരായ പി.എസ്. നന്ദകിഷോര്‍, ബീവിമോള്‍ അസീസ്, എം.എസ്.ഡബ്ല്യു വിദ്യാർഥികളായ അശ്വതി മനോഹരന്‍, അനന്തു മുരുകേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കേരള ഒഡിഷ കലാപരിപാടികളുടെ സാംസ്‌കാരിക വിനിമയം നടന്നു. ഒറീസയുടെ ഗ്രാമങ്ങളായ ബിരിപാടി, ലുബന്‍ഗര്‍, സമഗാവോന്‍, കച്ചപജു ഗ്രാമങ്ങളിലൂടെ വിദ്യാർഥിസംഘം പര്യടനം നടത്തും. 23ന് ക്യാമ്പ് സമാപിക്കും. ബക്കറ്റ് കമ്പോസ്റ്റ്​ വിതരണം ചെയ്തു മുണ്ടക്കയം: പഞ്ചായത്ത്‌ ജനകീയ ആസൂത്രണത്തിൽ ഉൾപ്പെടുത്തി മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ബക്കറ്റ് കമ്പോസ്റ്റുകൾ വിതരണം ചെയ്യുന്നതി‍ൻെറ ഉദ്​ഘാടനം പ്രസിഡന്‍റ്​ രേഖദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.വി. അനിൽകുമാർ, പ്രസന്ന ഷിബു, വിൻസി മാനുവൽ, ഷീല ഡോമിനിക്, ഷിജി ഷാജി, സുലോചന സുരേഷ്, വി.ഇ. ജോബി എന്നിവർ സംസാരിച്ചു. KTL BUCKET COMPOST മുണ്ടക്കയം പഞ്ചായത്തി‍ൻെറ മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായ ബക്കറ്റ് കമ്പോസ്റ്റ്​ വിതരണം പ്രസിഡന്‍റ്​ രേഖ ദാസ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story