Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:41 AM IST Updated On
date_range 20 March 2022 5:41 AM ISTമുളക്കുളം-വടകുന്നപ്പുഴ കോളനി നവീകരണത്തിന് ഒരുകോടി -മോൻസ് ജോസഫ്
text_fieldsbookmark_border
പെരുവ: അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മുളക്കുളം -വടകുന്നപ്പുഴ കോളനിയിൽ ഒരുകോടിയുടെ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. വടകുന്നപ്പുഴ കോളനിയുടെ വികസനം ആവശ്യപ്പെട്ട് മോൻസ് ജോസഫ് മന്ത്രി കെ. രാധാകൃഷണന് നിവേദനം നൽകിയിരുന്നു. വികസന പ്രവർത്തനങ്ങളുടെ നിർമാണച്ചുമതല ജില്ല നിർമിതി കേന്ദ്രത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story