Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:39 AM IST Updated On
date_range 20 March 2022 5:39 AM ISTകാര്‍ഷിക ഗ്രാമീണ മേഖലക്ക് മുന്‍തൂക്കം നല്‍കി നെടുംകുന്നം പഞ്ചായത്ത് ബജറ്റ്
text_fieldsbookmark_border
നെടുംകുന്നം: കാര്‍ഷിക മേഖലക്കും ഗ്രാമീണ റോഡുകളുടെയും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും ഊന്നല്‍ നല്‍കി പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 20.78 കോടി വരവും 19.22 കോടി ചെലവും 1.5 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ് രവി സോമന്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് ബീന നൗഷാദ് അധ്യക്ഷതവഹിച്ചു. കാര്‍ഷിക-ക്ഷീര മൃഗസംരക്ഷണ മേഖലയുടെ വികസനം, വിദ്യാഭ്യാസം-ആരോഗ്യമേഖലയുടെ വികസനം, ഭവന നിര്‍മാണം, ഗ്രാമീണ റോഡുകളുടെയും ജലസ്രോതസ്സുകളുടെയും സംരക്ഷണം, കുടിവെള്ള ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കാണ് ബജറ്റ് മുഖ്യമായും ഊന്നല്‍ നല്‍കുന്നത്. പഞ്ചായത്തിലെ കൊഴുങ്ങാലൂര്‍ ചിറ, പുളിയലക്കല്‍, ചാത്തമ്പാറ, മഞ്ഞപ്പാലം എന്നീ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി വിനോദസഞ്ചാര മേഖലയായി വളര്‍ത്താനുള്ള പദ്ധതിയും ബജറ്റിലുണ്ട്. ഇതിൻെറ ആദ്യഘട്ടമായി 10 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. സോളാര്‍ ഊര്‍ജ സ്രോതസ്സുകളുടെ പദ്ധതിക്കായി 10 ലക്ഷം രൂപ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വയോധിക-വികലാംഗ, അഗതി ക്ഷേമ പദ്ധതികള്‍ക്കായി 28 ലക്ഷം രൂപ, പട്ടികജാതി ക്ഷേമ വികസനത്തിന് 55 ലക്ഷം രൂപ, ജലസേചന കുടിവെള്ള പദ്ധതികള്‍ക്ക് 3.15 ലക്ഷം രൂപ. തെരുവുവിളക്കുകള്‍ക്ക് ആറുലക്ഷം രൂപ, പശ്ചാത്തല മേഖലയില്‍ വികസനത്തിനായി ഒരുകോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story