Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചൂടിന് ശമനമേകി...

ചൂടിന് ശമനമേകി ഈരാറ്റുപേട്ടയിൽ വേനൽമഴ

text_fields
bookmark_border
ഈരാറ്റുപേട്ട: ചൂടിന് ശമനമേകി ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച വേനൽമഴ പെയ്തു. കൊടുംചൂടിൽ കൃഷിയും മരങ്ങളും ഉണങ്ങിത്തുടങ്ങിയിരുന്നു. നദികളിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞിരുന്നു. കുടിവെള്ളത്തിന്​ ആളുകൾ നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ രണ്ടുമാസം മുമ്പേ കിണറുകളും പുഴകളിലെ ഓലികളും വറ്റിവരണ്ടു. ടാങ്കറുകളിലും പിക്കപ്പുകളിലും പണം മുടക്കി കൊണ്ടുവരുന്ന വെള്ളം ഉപയോഗിച്ചാണ് പലരും വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. വേനലിൽ റബർ ടാപ്പിങ്​ പലരും നിർത്തി വെച്ചിരിക്കുന്നതിനാൽ റബറിനെ ആശ്രയിച്ചു ജീവിക്കുന്ന ടാപ്പിങ്​ തൊഴിലാളികൾ ഉൾപ്പടെയുള്ളവർ സാമ്പത്തിക ബുദ്ധിമുട്ടിലാണ്​. റോഡ് പണി നടക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിൽ പൊടിശല്യത്തിനും മഴ പരിഹാരമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story