Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വപ്​നഗൃഹം ഒരുങ്ങി;...

സ്വപ്​നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

text_fields
bookmark_border
തൊടുപുഴ: ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു തൊട്ടടുത്ത്​​ മഞ്ചിക്കല്ല്​ എന്ന സ്ഥലത്ത്​ നിർമാണം പൂർത്തിയായ വീടിന്‍റെ ഗൃഹപ്രവേശം​. ഇതിനുള്ള ഒരുക്കം പൂർത്തിയായി വരുന്നതിനിടെയാണ്​ ദുരന്തമെത്തുന്നത്​. പിതാവ്​ ഹമീദുമായുള്ള കുടുംബ പ്രശ്നങ്ങൾ മൂലം ആറുമാസം മുമ്പാണ്​ ഭാര്യ ഷീബയുടെ പേരിൽ മഞ്ചിക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട്​ നിർമാണം ആരംഭിച്ചത്​. ഏപ്രിൽ ആദ്യം തന്നെ വീട്ടിലേക്ക്​ മാറിത്താമസിക്കുന്ന രീതിയിൽ പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന്​ കോൺട്രാക്ടറും ചീനിക്കുഴി സ്വദേശിയും സുഹൃത്തുമായ രാജേഷ്​ രാഘവൻ പറഞ്ഞു. രണ്ടാഴ്ച മുമ്പ്​​ കണ്ടപ്പോഴും ''പണി പെട്ടെന്ന്​ ​തീർത്തോളൂ കേട്ടോ...'', എത്രയും വേഗം വീട്ടിലേക്ക്​ കയറണമെന്ന രീതിയിലാണ്​ ഫൈസൽ സംസാരിച്ചതെന്ന്​ രാജേഷ്​ പറഞ്ഞു. ഇനി ആറ്​ ദിവസത്തെ ജോലികൂടിയാണ്​ അവശേഷിച്ചിരുന്നത്​​​. പുതിയ വാഷിങ്​ മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിൽ ഇറക്കിയിരുന്നു. വീട്ടിലേക്കുള്ള ഫർണിച്ചറായി ഒരു ഡൈനിങ്​ ടേബിൾ മാത്രമാണ്​ പണിയാനുണ്ടായിരുന്നത്​. ഫൈസലിന്‍റെ ഭാര്യ ഷീബയും കുട്ടികളും മിക്ക ദിവസവും വീട്ടിലെത്തി പുറത്ത്​ പൂച്ചെടികൾ വെക്കുകയും വീട്​ മനോഹരമായി ഒരുക്കുകയും ചെയ്തിരുന്നു. പുതിയ വീട്ടിലേക്ക്​ താമസം മാറുന്ന സന്തോഷത്തിലായിരുന്നു കുട്ടികളും. ഒരാളെപ്പോലും അ​വശേഷിപ്പിക്കാതെ ദുരന്തം എല്ലാവരെയും കൊണ്ടുപോയപ്പോൾ ഇനി ആർക്കുവേണ്ടി വീട്​ നിർമാണം പൂർത്തിയാക്കണമെന്ന്​ അറിയില്ലെന്ന്​ രാജേഷ്​ ഇടറുന്ന ശബ്​ദത്തോടെ പറഞ്ഞു. TDG105 ​​കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും നിർമാണത്തിലിരിക്കുന്ന വീട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story