Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജി. വേണുഗോപാൽ സ്മാരക...

ജി. വേണുഗോപാൽ സ്മാരക പുരസ്കാരങ്ങൾ വിതരണംചെയ്​തു

text_fields
bookmark_border
കോട്ടയം: മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിന്​ കോട്ടയം പ്രസ് ക്ലബ്​ ഏർപ്പെടുത്തിയ ജി. വേണുഗോപാൽ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രി വി.എന്‍. വാസവന്‍ പുരസ്കാരം സമ്മാനിച്ചു. പുരസ്​കാര ജേതാവ്​ മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്‍റ്​ സുജിത് നായർ, ജൂറിയുടെ പ്രത്യേക പരാമർശം നേടിയ 'മാധ്യമം' തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അനുരു അശോകൻ എന്നിവർ ഏറ്റുവാങ്ങി. കോട്ടയം പ്രസ്​ക്ലബ്​ പ്രസിഡന്‍റ്​ ജോസഫ്​ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാധ്യമപ്രവർത്തകരായ ഇ.പി. ഷാജുദ്ദീൻ, ദിലീപ്​ പുരക്കൽ, പ്രസ് ​ക്ലബ്​ സെക്രട്ടറി എസ്​. സനിൽ എന്നിവർ സംസാരിച്ചു. സുജിത് നായരും അനുരു അശോകനും മറുപടിപ്രസംഗം നടത്തി. വേണുഗോപാലിന്‍റെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ചടങ്ങിൽ പ​​ങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ന്യൂസ് എഡിറ്ററുമായിരുന്ന ജി. വേണുഗോപാലിന്‍റെ സ്മരണാർഥമാണ്​ അവാർഡ്​. പടം- DP
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story