Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:47 AM IST Updated On
date_range 19 March 2022 5:47 AM ISTസി.ആർ. ബിജുവിന് സംസ്ഥാനതല കർഷക അവാർഡ്
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പനയിലെ സി.ആർ. ഹൈടെക് അഗ്രിമാൾ ഉടമ ഇരട്ടയാർ നാങ്കുതൊട്ടി ചുക്കുറുമ്പേൽ സി.ആർ ബിജുവിന് സംസ്ഥാനതല കർഷക അവാർഡ്. മികച്ച കോമേഴ്സ്യൽ നഴ്സറി നടത്തുന്ന കർഷകനുള്ള അവാർഡിനാണ് ബിജു അർഹനായത്. ഒരുലക്ഷം രൂപയും മെഡലും ഫലകവുമാണ് അവാർഡ്. 18 വർഷമായി പച്ചക്കറി തൈകളുടെയും വിത്തിന്‍റെയും ഉൽപാദന വിപണന രംഗത്ത് അറിയപ്പെടുന്ന ആളാണ് ബിജു. നാടൻ പച്ചക്കറി ഇനങ്ങളുംദേശീയ വിദേശീയ ഇനങ്ങളും ഉൾപ്പെടെ 150 തിലേറെ പച്ചക്കറി തൈകൾ വർഷം മുഴുവൻ കൃഷിക്കാർക്ക് ലഭ്യമാക്കാൻ ബിജുവിന്റെ നഴ്സറി വഴി കഴിയുന്നുണ്ട്. സംസ്‌ഥാന കൃഷി വകുപ്പിന്റെയും, ത്രിതല പഞ്ചായത്തുകളുടെയും കൃഷി വികസന പദ്ധതികൾക്കാവശ്യമായ എല്ലാത്തരം പച്ചക്കറി തൈകളും ബിജു വിതരണം ചെയ്യുന്നുണ്ട്. പ്രതിവർഷം ഒരു കോടിയിലേറെ പച്ചക്കറി തൈകളാണ് ബിജുവിന്റെ നഴ്സറിയിൽ നിന്ന് സംസ്‌ഥാനത്തിന്റെ വിവിധ കൃഷിയിടങ്ങളിലേക്ക് പറിച്ചു നടപ്പെടുന്നത്. ഇടുക്കിയിലെ കൃഷിക്കാരുടെയും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രോസാഹനവും സഹകരണവുമാണ് തന്റെ നഴ്സറിയുടെ വിജയത്തിന് കാരണമെന്ന് ബിജു പറയുന്നു. ഭാര്യ കവിതയും മക്കളും സഹായിക്കുന്നുണ്ട്. ഫോട്ടോ. നഴ്സറി തൈകൾക്കൊപ്പം ബിജു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
