Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറാങ്ക് ‌ലിസ്റ്റ്...

റാങ്ക് ‌ലിസ്റ്റ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം; നിയമനമില്ല

text_fields
bookmark_border
കോട്ടയം: റാങ്ക് ‌ലിസ്റ്റ് കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോഴും പേരിനുപോലും നിയമനമില്ല. പഞ്ചായത്ത് ലൈബ്രേറിയൻ ഉദ്യോഗാർഥികൾക്കാണ്​ ഈ ദുർഗതി. 2019ൽ പുറത്തിറങ്ങിയ റാങ്ക് ‌ലിസ്റ്റ് കാലാവധി മൂന്ന് മാസത്തിനുള്ളിൽ അവസാനിക്കാനിരിക്കെ, ഉദ്യോഗാർഥികൾ മുട്ടാത്ത വാതിലുകളില്ല. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ്​ ജില്ലയിൽ ഒരാളെപോലും ലിസ്റ്റിൽനിന്ന് നിയമിക്കാത്തതിന്​ കാരണമെന്ന്​ ഇവർ പറയുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ ഉദ്യോഗാർഥികൾ തദ്ദേശ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ലൈബ്രേറിയൻ ഗ്രേഡ് നാല്​ തസ്തികയിൽ 2016ലാണ് അപേക്ഷ ക്ഷണിച്ചത്. 2018ൽ പരീക്ഷ നടത്തി. 2019 ആഗസ്റ്റിൽ പി.എസ്​.സി റാങ്ക് പട്ടികയും പുറത്തിറക്കി. എന്നാൽ, റാങ്ക് പട്ടിക നിലവിലിരുന്നിട്ടും എല്ലാ പഞ്ചായത്തിലും ഭരണസമിതിക്ക്​ താൽപര്യമുള്ള താൽക്കാലികക്കാരെ തിരുകിക്കയറ്റിയതായും ഇവർ ആരോപിക്കുന്നു. ഇതിനിടെ, വലിയതോതിൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലയിൽ മാത്രം 20ലധികം പേരെയാണ്​ സ്ഥിരപ്പെടുത്തിയത്​. ഓഫിസ് അസിസ്റ്റന്‍റ്​മാരായിരുന്നവരെ ചട്ടം ലംഘിച്ച് ഡബിൾ പ്രമോഷൻ നൽകിയും ലൈബ്രേറിയൻ തസ്തികയിൽ സ്ഥിരപ്പെടുത്തിയതായും ആക്ഷേപമുണ്ട്​. എന്നാൽ, പ്രശ്നങ്ങളോട് സർക്കാർ മുഖംതിരിക്കുകയാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. റാങ്ക് പട്ടികയിൽ ഇടം നേടിയ ഭൂരിഭാഗം പേരും പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തസ്തികയിൽ പരീക്ഷ എഴുതാൻ സാധിക്കാത്തവരാണ്. കോട്ടയത്ത് 15 പേരാണ്​ മെയിൻ ലിസ്റ്റിലുള്ളത്. ഇത്​ നിലനിൽക്കെ പല പഞ്ചായത്തുകളും അവരുടെ കീഴിലെ ലൈബ്രറികളിൽ ചട്ടം ലംഘിച്ച് താൽക്കാലികക്കാരെ നിയമിച്ചതായും പറയുന്നു. ഇതിനെതിരെ സമര രംഗത്തിറങ്ങാനാണ്​ ഇവരുടെ തീരുമാനം. താൽക്കാലികക്കാരെ മാറ്റി പി.എസ്‌.സിയിൽനിന്ന് നിയമനം നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. പഞ്ചായത്ത് ലൈബ്രറികളിൽ യോഗ്യതയുള്ള ലൈബ്രേറിയൻമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട്​ നേരത്തേ സെക്രട്ടറിമാർ സർക്കാറിന് കത്ത് നൽകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story