Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:45 AM IST Updated On
date_range 19 March 2022 5:45 AM ISTപട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മർദിച്ചു; പ്രതി കസ്റ്റഡിയിൽ
text_fieldsbookmark_border
ചങ്ങനാശ്ശേരി: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി. ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെ പായിപ്പാട് കൊച്ചുപള്ളിക്കു സമീപമായിരുന്നു സംഭവം. 26 കാരിയായ യുവതിയാണ് മര്‍ദനത്തിനിരയായിരിക്കുന്നത്. സംഭവത്തില്‍ തൃക്കൊടിത്താനം കിളിമല തടത്തിൽ അനീഷിനെ(38) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ചു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ: യുവതി വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു അക്രമം. വ്യാഴാഴ്ച ഉച്ചയോടെ കോളിങ് ബെല്‍ അടിക്കുന്നതുകേട്ട് യുവതി കതക് തുറന്നു. അപരിചിതനായ ആളെ കണ്ട ഉടന്‍തന്നെ കതകടച്ചു ഇവർ അകത്തേക്കുപോയി. തുടർന്ന് പുറകിലൂടെ എത്തിയ ആക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. പുറത്തേക്ക് ഓടാന്‍ ശ്രമിച്ച യുവതിയെ നാഭിക്കിട്ട് തൊഴിച്ചുവീഴ്ത്തി. തല ഭിത്തിയില്‍ പിടിച്ചു ഇടിക്കുകയും നെഞ്ചില്‍ കൈകൊണ്ട് കുത്തുകയും ചെയ്തു. ഇതോടെ ബോധംപോയി. ഇതോടെ പ്രതി ഇവരെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇവരുടെ കഴുത്തില്‍ കിടന്ന മാല പറിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇവരെ നാലുകോടി ആശുപത്രിയിലും തുടര്‍ന്ന് ചങ്ങനാശ്ശേരിയിലെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story