Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവകേരള സദസ്സ്​

നവകേരള സദസ്സ്​

text_fields
bookmark_border
പൊൻകുന്നം: ജനകീയാസൂത്രണ പദ്ധതിയുടെ 25ആം വാർഷികാഘോഷഭാഗമായി ജനകീയ വായനശാലയിൽ ഞായറാഴ്ച മൂന്നിന് നടത്തും. ജില്ല ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി എൻ.ഡി. ശിവൻ പ്രഭാഷണം നടത്തും. സൈനിക എൻജിനീയറും പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുമായിരുന്ന ജനകീയാസൂത്രണ പദ്ധതിയുടെ ആദ്യകാല പ്രവർത്തകൻ കെ.എസ്. കൃഷ്ണൻ നായരെ അനുസ്മരിക്കും. ഗ്രന്ഥശേഖരം മുഴുവൻ വായനശാലക്ക് നൽകിയ അദ്ദേഹത്തി‍ൻെറ ചിത്രം അനാച്ഛാദനം ചെയ്യും. സ്‌കറിയ തോമസ് അനുസ്മരണം കോട്ടയം: കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) പാർട്ടി മുൻ ചെയർമാൻ സ്‌കറിയ തോമസ് അനുസ്മരണം പാർട്ടി ചെയർമാൻ ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ബോബൻ ടി.തെക്കേൽ അധ്യക്ഷതവഹിച്ചു. ഡോ. ഷാജി കടമല, പ്രഫ. എ. അരവിന്ദാഷൻ പിള്ള, സുനിൽ എബ്രഹാം കല്ലുവെട്ടാംകുഴി, അനൈസ് മാത്യു, അഡ്വ. വർഗീസ് മൂലൻ, ജോർജ് ഇടപരത്തി, ഡോ.സജു എടക്കാട്, ശ്രീ. ബാബു പറയത്തുകാട്ടിൽ, സുബിൻ ആന്‍റണി, സണ്ണി മാത്യു,സാജൻ പയ്യനാട്ട്, കിരൺ കുമാർ, ബിജു പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു. പക്ഷികൾക്കായി തണ്ണീർക്കുടം മുണ്ടക്കയം: കൊടുംചൂടിൽ പക്ഷികൾക്കായി തണ്ണീർക്കുടം ഒരുക്കി. മുണ്ടക്കയം ബസ്​ സ്റ്റാൻഡിലെ ആൽമരത്തിലും പരിസരങ്ങളിലും യൂത്ത് പ്രമോഷൻ കൗൺസിലുമായി ചേർന്നാണ്​ പഞ്ചായത്ത്‌ പദ്ധതി നടപ്പിലാക്കുന്നത്. പ്രസിഡന്‍റ്​ രേഖദാസ് ഉദ്​ഘടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ദിലീഷ് ദിവാകരൻ, സി.വി. അനിൽകുമാർ, ബോബി കെ. മാത്യു, പ്രസന്ന ഷിബു, റയ്ച്ചാൽ, സുനിൽ സുരേന്ദ്രൻ, രാജീവ്‌ എന്നിവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story