Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇവർക്ക്​ പറയാനുള്ളത്​...

ഇവർക്ക്​ പറയാനുള്ളത്​ നഷ്ടങ്ങളുടെ കഥകൾ മാത്രം

text_fields
bookmark_border
കോട്ടയം: മാടപ്പള്ളി പള്ളിപ്പറമ്പിൽ ഏലിയാമ്മയുടെ കുടുംബം കഴിയുന്നത്​ പശുവിനെ വളർത്തിയാണ്​. എട്ട്​ പശുക്കളുള്ളതിൽ നാ​ലെണ്ണത്തിനു കറവയുണ്ട്​. രാവിലെയും വൈകീട്ടും 12 ലിറ്റർ പാൽ വീതം കിട്ടും. വീടിനോടു ചേർന്ന്​ ചെറിയ കടയുണ്ടെങ്കിലും വരുമാനമില്ല. നാലുവർഷം മുമ്പ്​ വായ്പയെടുത്താണ്​ വീട്​ പണിതത്​​. തിരിച്ചടവ്​ പൂർത്തിയായിട്ടില്ല. ആദ്യം കെ-റെയിൽ ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത്​ ഏലിയാമ്മയുടെ വീടിനു മുന്നിലാണ്​. പ്രതിഷേധത്തെത്തുടർന്ന്​ ഇവിടെ കല്ലിടാതെ റീത്തുപള്ളിപ്പടിയിലേക്ക്​ പോവുകയായിരുന്നു. 15 സെന്‍റ്​ സ്ഥലമാണ്​ ഇവർക്കുണ്ടായിരുന്നത്​. മുന്നിലും വശത്തും വഴി​ നൽകിയതോടെ 12 സെന്‍റേ ഇപ്പോൾ ഉള്ളൂ. അതുംകൂടി പോകുന്ന അവസ്ഥയാണിപ്പോൾ. ഏലിയാമ്മയുടെ മകൻ ജീമോനും ഭാര്യ ജയിനും രണ്ടു മക്കളുമാണ്​ വീട്ടിലുള്ളത്​. കഴിഞ്ഞ ദിവസം പൊലീസ്​ അറസ്റ്റ്​ ചെയ്തു കൊണ്ടുപോയവരിലൊരാളാണ്​ ജീമോൻ. ഏലിയാമ്മയുടെ സഹോദരന്‍റെ മകൻ ജോമോനെയും അറ​സ്​റ്റ്​​ ചെയ്​തിരുന്നു. തെങ്ങണയിൽ ചെരിപ്പുകട നടത്തുന്ന ലിജു കാൻസർ ബാധിതയായ അമ്മയുടെ ചികിത്സക്ക്​ വായ്​പക്കായി ചെന്നപ്പോഴാണ്​ തങ്ങളുടെ ഭൂമി ​സിൽവർലൈൻ പാതക്കായി ഏറ്റെടുക്കുകയാണെന്നറിഞ്ഞത്​. പദ്ധതിയുടെ പരിധിയിലായതിനാൽ വായ്പ കിട്ടിയില്ല. കടത്തിനു മുകളിൽ കടമായാണ്​ നിൽക്കുന്നത്​. എട്ടുസെന്‍റ്​ സ്ഥലമാണ്​ ആകെയുള്ളത്​. പ്രതിഷേധസ്ഥലത്ത്​ ലിജുവിന്‍റെ ഭാര്യ സിനിയുമുണ്ടായിരുന്നു. സിനിയുടെ കൈക്ക്​ പൊലീസിന്‍റെ ലാത്തി​കൊണ്ടുള്ള കുത്തേറ്റു. സിനിയുടെ വീടടക്കം ഇറ്റലിമഠത്തിനുതാഴെ 12 വീടുകളാണ്​ നഷ്ടമാവുക. എല്ലാം അഞ്ചും പത്തും സെന്‍റിലുള്ളവ. പോളക്കൽ ഫിലോമിനയുടെ മകൻ സിജോമോന്‍റെ അഞ്ചുസെന്‍റ്​ സ്ഥലത്തെ വീടിനു നടുവിലൂടെയാണ്​ നിർദിഷ്ട പാത കടന്നുപോവുന്നത്​. 24 വർഷം വിദേശത്ത്​ കഷ്ടപ്പെട്ട സമ്പാദ്യം കൂട്ടിവെച്ച്​ 12 വർഷം മുമ്പാണ്​ കെ.വി. ജോസഫ്​ മാടപ്പള്ളിയിൽ വീട്​ വാങ്ങിയത്​. ആ വീടാണ്​ കെ-റെയിലിനായി വിട്ടുകൊടുക്കേണ്ടത്​. ആലുമ്മൂടൻ ബിൻസി ബിനോയി, മുരിയംകാവുങ്കൽ ലിജി, കൈനിക്കര ഏലിയാമ്മ, കോണുമടക്കൽ ലിജി, കൊരണ്ടിത്തറ സാജൻ തുടങ്ങിയവർക്കെല്ലാം പറയാനുള്ളത്​ നഷ്ടങ്ങളുടെ കഥകൾ മാത്രമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story