Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രോളല്ല ജീവിതം

ട്രോളല്ല ജീവിതം

text_fields
bookmark_border
കോട്ടയം: മാടപ്പള്ളിയിലെ പ്രതിഷേധത്തിനിടെ 12 വർഷമായിട്ടും ലൈഫ്​ പദ്ധതിയിൽ വീടുകിട്ടിയില്ലെന്ന കൊച്ചുപുരയിൽ രമ്യ വിനോദിന്‍റെ നാക്കുപിഴ സി.പി.എം സൈബർ പോരാളികൾക്ക്​ ട്രോളിനുള്ള വകയായിരുന്നു​. സമൂഹ മാധ്യമങ്ങളിലെങ്ങും സമരത്തിന്‍റെ പൊള്ളത്തരം എന്ന മട്ടിൽ ഈ സംഭവം പ്രചരിപ്പിച്ചു. 12 വർഷമായിട്ടും തനിക്കു വീടില്ല എന്നത്​ പറഞ്ഞപ്പോൾ അറിയാതെ തെറ്റു പറ്റിയതാണെന്ന്​ സിമന്‍റുകട്ട​ കൊണ്ടുള്ള ഒറ്റമുറി വീടിനുമുന്നിൽനിന്ന്​ രമ്യ പറഞ്ഞു. ഭർത്താവ്​ വിനോദ്​ കൂലിപ്പണിക്കാരനാണ്​. ലൈഫിൽ വീടുവേണമെങ്കിൽ സ്വന്തം സ്ഥലം വേണമെന്നു പറഞ്ഞപ്പോൾ ആകെയുള്ള ഏഴര സെന്‍റിൽനിന്ന്​ മൂന്നര സെന്‍റ്​ സ്ഥലം ഭർത്താവിന്‍റെ പിതാവ്​ എഴുതി നൽകി. ആ സ്ഥലത്താണ്​ ഒറ്റമുറി നിർമിച്ചത്​. സ്​ഥലമായിട്ടും ലൈഫിൽ വീടുകിട്ടിയില്ല. ഈ മൂന്നര സെന്‍റിന്​ നടുവിലൂടെയാണ്​ സിൽവർലൈൻ പാത വരുന്നത്​. 12 ഉം ഒമ്പതും വയസുള്ള രണ്ടു മക്കളാണിവർക്ക്​. ട്രോളുണ്ടാക്കുന്നവരാരും ഈ വീടിന്‍റെ ദൈന്യത കാണുന്നില്ല. KTG REMYA VINOD- കൊച്ചുപുരയിൽ രമ്യ വിനോദ്​ തന്‍റെ ഒറ്റമുറി വീടിനുമുന്നിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story