Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:37 AM IST Updated On
date_range 19 March 2022 5:37 AM ISTഏലക്ക വ്യാപാരത്തിന്‍റെ മറവിൽ ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ
text_fieldsbookmark_border
കട്ടപ്പന: . വണ്ടന്മേട് കാര്‍ത്തിക വിലാസം വിജയകുമാറിനെയാണ് (47) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കട്ടപ്പനയിലെ ഏലക്ക വ്യാപാരിയില്‍നിന്ന് 25.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇയാൾതന്നെ നെടുങ്കണ്ടത്തിന് സമീപം ബാലഗ്രാം സഹകരണ ബാങ്കിൽനിന്ന് 49 ലക്ഷം തട്ടിയെടുത്തതായും പരാതിയുണ്ട്. കഴിഞ്ഞ ഒക്‌ടോബറിലും നവംബറിലുമായാണ് കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തില്‍ ഇയാള്‍ ഏലക്ക എത്തിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റിയത്. 23 ലക്ഷം രൂപ അക്കൗണ്ടിലൂടെയും 3.5 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. എന്നാല്‍, പറഞ്ഞ സമയം കഴിഞ്ഞിട്ടും ഏലക്ക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് വ്യാപാരി ഇയാളെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി ഇത്തരത്തില്‍ നിരവധി ആളുകളില്‍നിന്ന് പണം തട്ടിയെടുത്തതായാണ് പൊലീസിന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
