Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:37 AM IST Updated On
date_range 19 March 2022 5:37 AM ISTജ്യേഷ്ഠനെ വെടിവെച്ച കേസില്‍ യുവാവ് അറസ്റ്റില്‍
text_fieldsbookmark_border
നെടുങ്കണ്ടം: സേനാപതിയില്‍ ജ്യേഷ്ഠനെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ച യുവാവ് പിടിയിൽ. മാവറസിറ്റി കൂനംമാക്കല്‍ സാന്റോയെയാണ് (38) തൃശൂര്‍ മടക്കത്തറയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നും ഉടുമ്പന്‍ചോല പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരനെ വെടിവെച്ചശേഷം ഒളിവില്‍ പോയ സാന്റോ വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. അവിടെനിന്ന് തൃശൂര്‍ മാടക്കത്തറയിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. ഇതേക്കുറിച്ച് സൂചന ലഭിച്ച പൊലീസ് സംഘം ഇവിടെയെത്തി സാന്റോയെ പിടികൂടുകയായിരുന്നു. സംസ്ഥാനം കടക്കാനുള്ള ശ്രമത്തിനിടെയാണ് സാന്റോ പിടിയിലാകുന്നത്. ഉടുമ്പന്‍ചോല സി.ഐ ഫിലിപ് സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം. ജ്യേഷ്ഠന്‍ സിബിയെ(49) വെടിവെച്ച ശേഷം സാന്റോ ഇരുചക്രവാഹനത്തില്‍ കയറി ഒളിവില്‍ പോകുകയായിരുന്നു. മദ്യലഹരിയില്‍ ഇരുവരും നടത്തിയ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. idg ndk സാന്റോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
