Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസില്‍വര്‍ലൈന്‍ ജനങ്ങളെ...

സില്‍വര്‍ലൈന്‍ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതി -മാര്‍ ജോസഫ് പെരുന്തോട്ടം

text_fields
bookmark_border
ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ ജനങ്ങളെ കീറിമുറിക്കുന്ന പദ്ധതിയെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. മാടപ്പള്ളി റീത്തുപള്ളിപ്പടിയില്‍ സമരക്കാരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പഠനം നടത്തണം. ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ചുമതല സര്‍ക്കാറിനുണ്ട്. അധികാരത്തിന്റെ ശക്തിക്കൊണ്ട് പദ്ധതി നടപ്പാക്കുന്നത് ജനാധിപത്യ സര്‍ക്കാറിന് ചേര്‍ന്നതല്ല. ജനവികാരം മനസ്സിലാക്കണം. സ്ത്രീകളും കുട്ടികളും കൂട്ടമായി പ്രതിഷേധത്തിനിറങ്ങുന്നു. കെ-റെയില്‍ സംബന്ധിച്ച് വീടും ഭൂമി നഷ്ടമാകുന്നവരോട് പദ്ധതിയുടെ ഗുണദോഷങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ സമര രംഗത്തിറങ്ങുന്നത് സ്വാഭാവികമാണ്. ഇതിനെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്തുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ്. അവര്‍ വലിയ ഭീതിയിലാണ്. സഭക്ക്​ രാഷ്ട്രീയമില്ലെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story