Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right''ഞങ്ങളെങ്ങോട്ടു...

''ഞങ്ങളെങ്ങോട്ടു പോവും''- ശോശാമ്മ ചോദിക്കുന്നു

text_fields
bookmark_border
ചങ്ങനാശ്ശേരി: പട്ടാളത്തില്‍ 20 കൊല്ലത്തെ ജോലി കഴിഞ്ഞെത്തിയ മകനാണ്​​ 10 വര്‍ഷം മുമ്പ്​ വള്ളിപ്പറമ്പില്‍ ശോശാമ്മയുടെ 10 സെന്റില്‍ വീട് വെച്ചത്. പ്രായമായ ശോശാമ്മയെയും ഭര്‍ത്താവ് ഫിലിപ്പോസിനെയും ശുശ്രൂഷിക്കുന്നത് മകന്‍ ജോമോനാണ്. ആഗ്രഹിച്ചു നിർമിച്ച വീട്ടില്‍ കൊതി തീരെ താമസിക്കാന്‍ കഴിയാതെ ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥയില്‍ മനം നൊന്താണ് ശോശാമ്മ സമരത്തിനെത്തിയത്. ഇവര്‍ക്കൊപ്പം സമരത്തിനെത്തിയ മകനെയാണ്​ പൊലീസ് അറസ്റ്റ് ചെയ്തത്​. ഞങ്ങളെങ്ങോട്ട്​ പോകുമെന്നാണ്​ ശോശാമ്മയുടെ ചോദ്യം. പശുവിനെ വളര്‍ത്തി പാൽ വിറ്റ് ഉപജീവനം നടത്തുന്ന മറ്റൊരു വീട്ടമ്മ തന്‍റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പൊലീസിനു നേരെ കയർത്തു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് സ്ഥലത്തെത്തിയത്. വീട്ടമ്മമാരാണ്​ പ്രതിഷേധത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത്​. പലരും വികാരഭരിതമായാണ്​ പ്രതികരിച്ചത്​. സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശത്തു കൂടെ കടന്നു പോകുമെന്ന സ്ഥിതിയായതോടെ പ്രദേശത്തെ സ്ഥലത്തിന്​ വിലയിടിഞ്ഞു. മക്കളുടെ വിവാഹ ആവശ്യത്തിനും പഠനത്തിനും സ്ഥലം പണയപ്പെടുത്തി ലോണ്‍ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ. പ്രദേശത്ത്​ സംഘര്‍ഷാവസ്ഥ ആയതോടെ റീത്തുപള്ളിയില്‍ രണ്ടു തവണ കൂട്ടമണി അടിച്ചിരുന്നു. വ്യാഴാഴ്ച ഭീകരാന്തരീക്ഷമാണ്​ പൊലീസ് മാടപ്പള്ളിയില്‍ സൃഷ്ടിച്ചത്. ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമായിരുന്നു മാടപ്പള്ളിയിലെത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story