Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളി ബൈപാസ്...

കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യമാക്കണം -കെ.ജി.ഒ.എ.

text_fields
bookmark_border
കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ഥ്യമാക്കണം -കെ.ജി.ഒ.എ.
cancel
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.ഒ.എ) കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 28,29 തീയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക, കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്​റ്റേഷന്റെ അറ്റകുറ്റപ്പണികള്‍ നടത്തുക, പൊന്‍കുന്നം മിനി സിവില്‍ സ്​റ്റേഷനിലെ ശുദ്ധജലക്ഷാമം പരിഹരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സംസ്ഥാന സെക്ര​ട്ടേറിയറ്റംഗം ആര്‍. അര്‍ജുനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ആര്‍. രാജേഷ്, ജില്ല സെക്രട്ടേറിയറ്റംഗം എൻ.പി. പ്രമോദ് കുമാര്‍, ഹരികുമാര്‍, സിമി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: വി. ഷിജുകുമാര്‍(പ്രസി.), ടി.ജി.സത്യപാല്‍, ഇ.എസ്. സതി (വൈ. പ്രസി.), ഷെമീര്‍ വി. മുഹമ്മദ് (സെക്ര.), സി. സുഭാഷ് ചന്ദ്, എസ്. വിധുമോള്‍ (ജോ. സെക്ര.), സാജന്‍ ഫിലിപ്പ് (ട്രഷ.). KTL WBL Union ചിത്രവിവരണം: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് ആർ. അർജുനൻ പിള്ള ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story