Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:48 AM IST Updated On
date_range 18 March 2022 5:48 AM ISTവെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
text_fieldsbookmark_border
ചങ്ങനാശ്ശേരി: കെ-റെയില്‍ വിരുദ്ധ സമരസമിതി നേതാക്കളെയും സമരം ചെയ്ത സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുന്നവരെ ലാത്തികൊണ്ട് നേരിട്ട പൊലീസ് നടപടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വെള്ളിയാഴ്ച ചങ്ങനാശ്ശേരിയിൽ നടത്തുന്ന ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡന്‍റ് പി.എസ്. ഷാജുദ്ദീന്‍, വൈസ് പ്രസിഡന്റ് സിയാദ് മംഗളാംപറമ്പില്‍, സെക്രട്ടറി ഷാജഹാന്‍ യൂനിസ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിസുദ്ദീന്‍ തെങ്ങണ, റിയാസ് വാഴപ്പള്ളി, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു. സമരത്തെ അടിച്ചമര്‍ത്തുന്നത് പ്രതിഷേധാര്‍ഹം ചങ്ങനാശ്ശേരി: കെ-റെയില്‍ വിരുദ്ധ പ്രതിഷേധത്തെയും സമരത്തെയും സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാസമിതി. നിരവധിയാളുകളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. പി.ആര്‍.ഒ അഡ്വ. ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജയിംസ് കൊക്കവയലില്‍, പ്രഫ. ജെ. സി. മാടപ്പാട്ട്, ടോം ജോസഫ് അറയ്ക്കപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊലീസ് നടത്തിയത് നരനായാട്ട് -കൊടിക്കുന്നില്‍ സുരേഷ് എം.പി ചങ്ങനാശ്ശേരി: മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികള്‍ക്കും എതിരെ നടത്തിയത് നരനായാട്ട് ആണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പൊലീസിലെ ഗുണ്ടകളെ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ പൊലീസ് അതിക്രമങ്ങൾ മനുഷ്യാവകാശ കമീഷനും ദേശീയ മഹിള കമീഷനും അന്വേഷിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story