Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറിഞ്ഞിക്കാവില്‍...

കുറിഞ്ഞിക്കാവില്‍ പുരുഷന്മാരുടെ താലം എടുപ്പും താലം തുള്ളലും ഭക്തിസാന്ദ്രമായി

text_fields
bookmark_border
കുറിഞ്ഞിക്കാവില്‍ പുരുഷന്മാരുടെ താലം എടുപ്പും താലം തുള്ളലും ഭക്തിസാന്ദ്രമായി
cancel
രാമപുരം: കുറിഞ്ഞിക്കാവ് വനദുര്‍ഗ ദേവീക്ഷേത്രത്തിലെ ഈവര്‍ഷത്തെ പുരുഷന്മാരുടെ താലമെടുപ്പ് ഭക്തിസാന്ദ്രമായി. ഉത്സവസങ്കല്‍പത്തില്‍ നടത്തുന്ന കളമെഴുത്തും പാട്ടിനും ഇടയിലാണ് പുരുഷന്മാരുടെ താലമെടുപ്പ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായിട്ട് കുറിഞ്ഞിക്കാവിലെ മാത്രം പ്രത്യേകതയാണ് പുരുഷന്മാരുടെ താലം എടുപ്പും താലം തുള്ളലും. ചെണ്ടമേളത്തോടെ താലമെടുക്കുന്നവര്‍ ശ്രീകോവിലിന് മൂന്ന് പ്രദക്ഷിണം ​വെച്ചശേഷം വനത്തിന് വെളിയില്‍ മൈതാനത്ത് തയാറാക്കിയ പിണ്ടി വിളക്കിന് മുന്നിലേക്ക്​ ആനയിച്ചു. കരിക്ക് നിവേദ്യത്തിന് ശേഷം താലക്കാര്‍ പിണ്ടിവിളക്കിന് മൂന്ന്​ പ്രദക്ഷിണം ​വെച്ചശേഷം താലം തുള്ളല്‍ ആരംഭിച്ചു. ഒറ്റക്കാലില്‍ പ്രത്യേക താളത്തില്‍ ഭക്തി ആവേശത്തോടെ കിണ്ണം കൈയില്‍ തലക്ക്​മുകളില്‍ കമിഴ്ത്തി മൂന്ന് ചുവട് നൃത്തം പോലെ ചവിട്ടുന്നു. ഇപ്രകാരം മണിക്കൂറുകള്‍ നീളുന്ന താലം തുള്ളലിന് ശേഷം പാണ്ടിമേളം കഴിഞ്ഞ് ചെമ്പടയോടെ പാട്ടമ്പലത്തിന്റെ മുറ്റത്തേക്ക്​ പ്രവേശിച്ചു. പിന്നീട് കളംകണ്ട് തൊഴിലും കളം പാട്ടും നടത്തി കളം മായ്ച്ച് കളഞ്ഞ് പ്രസാദം വിതരണം ചെയ്തു. ഇന്നലെ വൈകീട്ടത്തെ ദീപാരാധനക്ക്​ ശേഷമുള്ള പൂരം ചടങ്ങുകളെ തുടര്‍ന്ന് ഏഴ് ദിവസം പൂജകള്‍ ഉണ്ടായിരിക്കില്ല. മാര്‍ച്ച് 25ന് നട തുറക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story