Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രായപരിധി ഉയർത്തി

പ്രായപരിധി ഉയർത്തി

text_fields
bookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സീനിയർ നെറ്റ്​വർക്ക്​ താൽക്കാലിക-കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള ഉയർന്ന പ്രായപരിധി 36ൽനിന്ന് 45ആയി ഉയർത്തി. യോഗ്യതയും മറ്റ് വിശദാംശങ്ങളും www.mgu.ac.in വെബ്​സൈറ്റിൽ. notificationada4@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് - 19. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി 2021 മാർച്ചിൽ നടന്ന രണ്ട്, മൂന്ന്, നാല്, സെമസ്റ്റർ ബി.എസ്​സി ഇലക്ട്രോണിക്‌സ് ആൻഡ്​​ കമ്പ്യൂട്ടർ ഹാർഡ്‌വെയർ (2018 അഡ്മിഷൻ - അദാലത് സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ എപ്രിൽ 20, 21, 22 തീയതികളിൽ നടക്കും. വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in). പരീക്ഷഫലം 2021 നവംബറിൽ ഡോ. കെ.എൻ. രാജ് സെന്‍റർ ഫോർ പ്ലാനിങ്​ ആൻഡ്​​ സെന്‍റർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (2020-22 ബാച്ച്) ( സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം (2020-2022 ബാച്ച് - റെഗുലർ) ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ഡിസംബറിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്‍റ്​ ആൻഡ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എം.ബി.എ (മാനേജ്‌മെന്‍റ്​ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ് -മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രഖ്യാപിച്ചു. 2021 ജൂണിൽ സ്‌കൂൾ ഓഫ് പ്യുവർ ആൻഡ്​​ അപ്ലൈഡ് സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്​സി ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്, 2020-2022 ബാച്ച് - റെഗുലർ) പരീക്ഷഫലം പ്രഖ്യാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story