Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:48 AM IST Updated On
date_range 18 March 2022 5:48 AM ISTഡിവൈ.എസ്.പി വയറ്റിൽ ചവിട്ടി -വി.ജെ. ലാലി
text_fieldsbookmark_border
ചങ്ങനാശ്ശേരി: സമരസമിതി നേതാക്കളോട് സംസാരിക്കാന്‍പോലും തയാറാകാതെ നേതാക്കളെയെല്ലാം അടിച്ചമര്‍ത്തുന്ന നയമാണ് പൊലീസ് സ്വീകരിച്ചതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി പറഞ്ഞു. സമരത്തിനിടയിലുണ്ടായ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. സമരത്തിനിടയില്‍ ഡിവൈ.എസ്.പി വയറിന് ചവിട്ടിയതായി വി.ജെ. ലാലി പറഞ്ഞു. പൊലീസുകാര്‍ തൂക്കിയെടുത്ത് കൊണ്ടു പോകുന്നതിനിടെ കൈ തിരിഞ്ഞ് കൈക്കുഴ തെന്നിയും പരിക്കേറ്റിട്ടുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വരുന്ന നിരാശ്രയരുടെ പ്രതിഷേധത്തെയാണ് പൊലീസ് നിഷ്ഠൂരം അടിച്ചമര്‍ത്തിയതെന്നും വി.ജെ. ലാലി പറഞ്ഞു. സ്‌കാനിങ് റിസൽറ്റ് ലഭിച്ചാലേ വയറ്റിലെ പരിക്കിനെക്കുറിച്ച് അറിയാന്‍ കഴിയൂവെന്നും ലാലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story