Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കത്താണ്​ ആദ്യമായി...

വൈക്കത്താണ്​ ആദ്യമായി ഉച്ചഭാഷിണിയിൽ പാടിയത്​ -പി.കെ. മേദിനി

text_fields
bookmark_border
വൈക്കം: ''12ാമത്തെ വയസ്സിലാണ് ആദ്യമായി ഉച്ചഭാഷിണിയില്‍ പാടുന്നത്. ടി.വി പുരത്ത് സംഘടിപ്പിച്ച കമ്യൂണിസ്റ്റ് സമ്മേളനമായിരുന്നു വേദി''. ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം. വാസുദേവനെ അനുസ്മരിക്കാൻ ചേർന്ന യോഗത്തിൽ പ​ങ്കെടുക്കാനെത്തിയപ്പോൾ വിപ്ലവഗായിക പി.കെ. മേദിനിയുടെ ഉള്ളിൽ പഴയകാലസ്മരണകളുടെ വേലിയേറ്റമായിരുന്നു. ഉച്ചഭാഷിണിയില്‍ പാടാന്‍ ആദ്യമൊക്കെ വലിയ ഭയമായിരുന്നു. ഒരുവേള രാജഭരണത്തിനെതിരെ പാട്ടുപാടിയതിന് കോട്ടയത്തു​വെച്ച്​ അറസ്റ്റ് ചെയ്യപ്പെട്ടു. കാരാഗൃഹവാസം തന്നിലെ വിപ്ലവകാരിയെ വളര്‍ത്താനേ ഉതകിയുള്ളൂ -പി.കെ. മേദിനി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാക്കളായ ആര്‍. സുഗതന്‍, പി.ടി. പുന്നൂസ്, കെ.വി. പത്രോസ്, എസ്. കുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേർന്നുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചോർക്കുമ്പോൾ പഴയ ആവേശം വാക്കുകളിൽ നിറഞ്ഞു. യോഗം പി.കെ. മേദിനി ഉദ്​ഘാടനം ചെയ്തു. സി.പി.ഐ മഴുവഞ്ചേരി ബ്രാഞ്ച് സെക്രട്ടറി അശോകന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, വി.കെ. അനില്‍കുമാര്‍, എം.എസ്. രാമചന്ദ്രന്‍, എസ്. ബിജു, ബി. സദാനന്ദന്‍, ഷീല സുരേശന്‍, സുരേശന്‍ എന്നിവര്‍ സംസാരിച്ചു. KTL MEDINI- വൈക്കത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എം. വാസുദേവന്റെ 39ാമത് ചരമവാര്‍ഷിക ദിനത്തില്‍ ടി.വി പുരത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗം പി.കെ. മേദിനി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story