Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:52 AM IST Updated On
date_range 17 March 2022 5:52 AM ISTഅലിയുടെ കിണർ നാടിന്‍റെ ദാഹം തീർക്കുന്നു
text_fieldsbookmark_border
90 മോട്ടോറാണ് കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത് ഈരാറ്റുപേട്ട: കുടിവെള്ളത്തിന് ജനം പരക്കംപായുമ്പോൾ ഒരുനാടിന്റെ മുഴുവൻ ദാഹം തീർക്കുകയാണ് ഈരാറ്റുപേട്ട നടയ്ക്കൽ മാങ്കുഴക്കൽ പരേതനായ അലിയുടെ കിണർ. 90 മോട്ടോറാണ് ഈ കിണറ്റിൽ സ്ഥാപിച്ചിരിക്കുന്നത്. 500 മീറ്റർ ചുറ്റളവിലെ നൂറിൽപരം കുടുംബങ്ങളിൽ ഈ കിണറ്റിലെ വെള്ളമെത്തുന്നുണ്ട്. ഈ കിണർ ഇപ്പോൾ നാട്ടുകാരുടെ ദാഹം തീർക്കുന്ന അക്ഷയപാത്രമാണ്. മഴക്കാലത്തും അമ്പതോളം മോട്ടോറുകൾ ഇവിടെ കാണും. ഈ കിണർ ഇല്ലായിരുന്നെങ്കിൽ കുടിവെള്ളത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാകുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പാണ് അലി കിണർ കുഴിച്ചത്. സ്വത്ത് മക്കൾക്കായി വീതം വെച്ച് നൽകിയപ്പോൾ കിണറിരിക്കുന്ന ഭാഗം നാട്ടുകാർക്ക് മാറ്റിവെച്ചു. നാളുകൾ പിന്നിട്ട് കുടിവെള്ളം കിട്ടാക്കനിയായപ്പോൾ സമീപവാസികൾ തങ്ങളുടെ വീട്ടിലേക്കുള്ള മോട്ടോറുകൾ ഇവിടേക്ക് മാറ്റി. രാവും പകലുമില്ലാതെ ആവശ്യക്കാർ മോട്ടോർ ഉപയോഗിച്ച് വെള്ളം തങ്ങളുടെ വീട്ടിലെത്തിക്കുന്നു. കിണറ്റിലെ വെള്ളം മുഴുവൻ തീർന്നാലും പേടിക്കാനില്ലെന്ന് നാട്ടുകാർ പറയുന്നു. അര മണിക്കൂർ മാത്രം കാത്തിരുന്നാൽ ഒരു ടാങ്കിലേക്കുള്ള വെള്ളം കിണറ്റിലെത്തിയിരിക്കും -ഇവർ പറയുന്നു. ----- പടം ഈരാറ്റുപേട്ട മാങ്കുഴക്കൽ അലിയുടെ കിണറ്റിൽ നാട്ടുകാർ സ്ഥാപിച്ച മോട്ടോറുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
