Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമറ്റം പട്ടടക്കരി...

മറ്റം പട്ടടക്കരി തടിപ്പാലം അപകടാവസ്ഥയിൽ

text_fields
bookmark_border
മൂന്നുവർഷം മുമ്പ്​ പഞ്ചായത്ത്​ ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ്​ തയാറാക്കിയെങ്കിലും തുടർനടപടിയില്ല വൈക്കം: നൂറോളം കുടുംബങ്ങളുടെയും പാടശേഖരങ്ങളുടെയും ആശ്രയമായ വെച്ചൂർ മറ്റം പട്ടടക്കരി തടിപ്പാലം അപകടാവസ്ഥയിൽ. കടുത്തുരുത്തിയിൽനിന്ന്​ വെച്ചൂരിലേക്ക്​ അഞ്ചുമനത്തോടിന്​ കുറുകെ​ നാട്ടുകാർ ഒരുപതിറ്റാണ്ട്​ മുമ്പ്​ നിർമിച്ച പാലമാണ്​ തകർന്നത്​. പുതിയപാലം നിർമിക്കുമെന്ന്​​ ജനപ്രതിനിധികൾ പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ നടപടി​യൊന്നുമായില്ല. തെങ്ങുംതടി ഉറപ്പിച്ചാണ്​ ഈ താൽക്കാലിക പാലം നിലനിർത്തിയിരിക്കുന്നത്​. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെയും വിദ്യാർഥികളും പുറത്തെത്താൻ ആശ്രയിക്കുന്നത്​ ഈ പാലത്തെയാണ്​. തെങ്ങിൻകുറ്റികൾ ദ്രവിച്ച്​ പാലത്തിന്​ ബലക്ഷയമുണ്ടായതോടെ നാട്ടുകാർ ജനപ്രതിനിധികളെയും മറ്റും സമീപിച്ചു. മൂന്നുവർഷംമുമ്പ്​ കലക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത്​ ഒന്നരക്കോടിയുടെ എസ്റ്റിമേറ്റ്​ തയാറാക്കിയെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായില്ല. വെച്ചൂർ പഞ്ചായത്തിലെ 15 പാടശേഖരങ്ങളിലെ കൃഷി ആവശ്യത്തിനായി വാഹനങ്ങൾ എപ്പോഴും സഞ്ചരിക്കുന്നത്​ ഈ പാലത്തിലൂടെയാണ്​. കൈവരി ഇല്ലാത്ത പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ മണ്ണിടിഞ്ഞ്​ താ​ഴേക്ക്​ വീഴുമെന്ന സ്ഥിതിയാണ്​. ഇരുചക്ര വാഹനയാത്രികർക്കാണ്​ കൂടുതൽ ഭീഷണി ഉയർത്തുന്നത്​. കൊയ്ത്തുകഴിഞ്ഞാൽ നെല്ല്​ പാടത്തിന്​ ഇക്കരെയെത്തിച്ചാണ്​ സംഭരണം നടത്തുന്നത്​. പാടത്തേക്ക്​ വിത്തും വളവും എത്തിക്കാനും ഈ അപകടയാ​ത്ര തുടരുകയാണ്​. നിലവിൽ പാടത്തിന്‍റെ നിർമാണംമൂലം തോടിന്‍റെ ഏഴുമീറ്ററോളം ഭാഗത്തെ നീരൊഴുക്ക്​ തടസ്സപ്പെട്ടു​. ഇത്​ പ്രദേശത്ത്​ വർഷക്കാലത്തെ വെള്ളപ്പൊക്കത്തിന്​ കാരണമാകുന്നു. സർക്കാർ അടിയന്തരമായി ഇടപെട്ട്​ പാലം നിർമിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story