Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅവഗണനകൾക്ക് നടുവിൽ ജല...

അവഗണനകൾക്ക് നടുവിൽ ജല അതോറിറ്റി കാര്യാലയം

text_fields
bookmark_border
കെട്ടിട വളപ്പിൽ​ മാലിന്യക്കൂമ്പാരം കോട്ടയം: കോട്ടയം നഗരത്തിലെ ജല അതോറിറ്റി കാര്യാലയം മാലിന്യക്കൂമ്പാരങ്ങൾക്ക് നടുവിൽ. ഇവിടേക്കുള്ള പ്രവേശനകവാടത്തിലെ പാത തകർന്നു.​ കെട്ടിടത്തിന്‍റെ വളപ്പ്​ മാലിന്യക്കൂമ്പാരങ്ങളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. റോഡ് തകർന്ന്​ തരിപ്പണമായിട്ട് വർഷങ്ങളായി. ദിനംപ്രതി നിരവധിപേരാണ് ഇവിടെയെത്തുന്നത്. നഗരമധ്യത്തിലും ജില്ല ഭരണസിരാകേന്ദ്രത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന കെട്ടിടമാണിത്. പ്രവേശനകവാടത്തിലെ റോഡ് ടാറിങ്​ പൊട്ടിപ്പൊളിഞ്ഞ് ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടു. റോഡരികിൽ സംരക്ഷണഭിത്തിയെന്ന നിലയിലാണ് പൈപ്പുകൾ കൂട്ടിയിരിക്കുന്നത്. ജല അതോറിറ്റി കോമ്പൗണ്ടിലെ പൈപ്പുകൾ പൊട്ടുന്നതും പതിവാണ്. പൈപ്പ് പൊട്ടിയൊഴുകുന്ന വെള്ളം ഈ റോഡിലൂടെയാണ് പ്രധാന റോഡിലേക്ക് പതിക്കുന്നത്. വെള്ളത്തിന്‍റെ നിരന്തര ഒഴുക്കും റോഡ് തകരാനിടയാക്കി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനും ഇടയാക്കുന്നു. റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്തായാണ് മാലിന്യം കുന്നുകൂടിയത്. കഴിഞ്ഞദിവസം ഇവിടെ തീപടർന്നിരുന്നു. പേപ്പർ മാലിന്യങ്ങൾക്ക് തീപിടിച്ചതാണ്​ കാരണം. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വളപ്പിൽ പൈപ്പ് മാലിന്യങ്ങളും മണ്ണും കൂട്ടിയിട്ടുണ്ട്​. ചെറുതും വലുതുമായ ഉടുമ്പുകൾ കോമ്പൗണ്ടിൽ തമ്പടിച്ചിട്ടുണ്ട്. ---- KTL Waste കോട്ടയം നഗരത്തിലെ ജല അതോറിറ്റി കാര്യാല പരിസരത്ത് മാലിന്യം കുന്നുകൂടിക്കിടക്കുന്നു -----------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story